AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National strike : ബുധനാഴ്ച വണ്ടി ഓടുമോ? ദേശീയ പണിമുടക്കിൽ അറിയാൻ

National strike this Wednesday: തമിഴ്നാട്ടിൽ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. ബസ്സുകളും ഓട്ടോറിക്ഷ സർവീസുകളെയും ഇത് ബാധിക്കും എന്നാണ് വിലയിരുത്തൽ.

National strike : ബുധനാഴ്ച വണ്ടി ഓടുമോ? ദേശീയ പണിമുടക്കിൽ അറിയാൻ
National StrikeImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 06 Jul 2025 15:44 PM

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ബുധനാഴ്ചയാണ് നടക്കുന്നത്. സാധാരണയായി കേരളത്തിൽ ഇത്തരത്തിലുള്ള ദേശീയപണി മുടക്കുകൾക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തവണത്തേത് കേരളത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.

കേരളത്തെ പണിമുടക്ക് ബാധിക്കുമോ

 

കേരളത്തിൽ ഭാഗികമായിട്ടായിരിക്കും പണിമുടക്ക് നടക്കുക എന്ന ഊഹം നിലനിൽക്കുന്നുണ്ട്. ഐ എൻ ടി യു സി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറൽ കൺവീനറുമായ എളമരം വ്യക്തമാക്കുന്നു.

Also read – മാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങൾ ഇവയെല്ലാം

ഐ എൻ ടി യു സി പണിമുടക്കിന്റെ ഭാഗമായതിനാൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും. നാല് തൊഴിലാളി നിയമങ്ങൾക്കെതിരെയാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. റെയിൽവേ കൽക്കരി വൈദ്യുതി ഉരുക്ക് എണ്ണ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരെയാണ് പ്രതിഷേധം.

 

പൊതു ഗതാഗതം സ്തംഭിക്കുമോ

 

തമിഴ്നാട്ടിൽ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. ബസ്സുകളും ഓട്ടോറിക്ഷ സർവീസുകളെയും ഇത് ബാധിക്കും എന്നാണ് വിലയിരുത്തൽ. ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിന് പിന്തുണ നൽകിയിട്ടുള്ളതിനാൽ കേരളത്തിലെ കാര്യവും പരുങ്ങലിലാണ്.
എങ്കിലും തമിഴ്നാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ ഗതാഗതം പൂർണമായും സ്ഥാപിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് പൊതുജനം.

 

പ്രധാന ആവശ്യങ്ങൾ

  • പുതിയ ലേബർ കോഡുകൾ പിൻവലിക്കുക
  • മിനിമം വേതനം വർദ്ധിപ്പിക്കുക
  • തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക
  • കമ്പനികൾക്ക് അനുകൂലമായി ലേബർ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്കെതിരെ ശബ്ദമുയർത്തുക..