AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മുൻ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തി വീഴ്ത്തി; മുടി പിഴുതെടുത്ത് അതിഥിത്തൊഴിലാളി

എറണാകുളത്തെ സ്വകാര്യ ബോട്ട് ജീവനക്കാരനാണ് അറസ്റ്റിലായ മധുജ ബറുവ. ബന്ധം ഉപേക്ഷിച്ച യുവതി ഫാത്തിമാപുരത്ത് മറ്റൊരു അതിഥിത്തൊഴിലാളിക്കൊപ്പമായിരുന്നു

മുൻ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തി വീഴ്ത്തി; മുടി പിഴുതെടുത്ത്  അതിഥിത്തൊഴിലാളി
represental | Image
Arun Nair
Arun Nair | Published: 10 Jun 2024 | 11:56 AM

കോട്ടയം: മറ്റൊരു യുവാവിനൊപ്പം താമസമാക്കിയെന്ന് ആരോപിച്ച് മുൻ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തി വീഴ്ത്തി അതിഥിത്തൊഴിലാളി. വാക്കു തർക്കത്തിനിടയിൽ കയ്യിലിരുന്ന കത്തി കൊണ്ട് ഇയാൾ യുവതിയുടെ ശരീരത്തിൽ തുടരെത്തുടരെ കുത്തുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ചങ്ങനാശേരി- വാഴൂർ റോഡിലെ ഒന്നാം നമ്പർ സ്റ്റാൻഡിലാണ് സംഭവം. അസം സ്വദേശിനി മോസിനി ഗോഗോയ്(22)-ന് ആണ് കുത്തേറ്റത്.

അസം ദേമാജി സ്വദേശി മധുജ ബറുവ(25)യാണ് യുവതിയെ ആക്രമിച്ചത്. ക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടിയാണ് പോലീസിനെ ഏൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ മോസിനി ഗോഗോയ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളത്തെ സ്വകാര്യ ബോട്ട് ജീവനക്കാരനാണ് അറസ്റ്റിലായ മധുജ ബറുവ. ഇയാളുമായി തൻ്റെ ബന്ധം ഉപേക്ഷിച്ച യുവതി ഫാത്തിമാപുരത്ത് മറ്റൊരു അതിഥിത്തൊഴിലാളിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകാനായി സ്റ്റാൻഡിൽ എത്തിയതായിരുന്നു യുവതി. ഇവരെ പിന്തുടർ

നഗരത്തിൽ നിന്നു സാധനങ്ങൾ വാങ്ങിയതിനു ശേഷം താമസസ്ഥലത്തേക്കു പോകാനായാണ് യുവതി ബസ് സ്റ്റാൻഡിലെത്തിയത് ഇവരെ പിന്തുടർന്ന് എത്തിയ ബറുവ ആക്രമിക്കുകയായിരുന്നു. തള്ളിമാറ്റി യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുത്തിയെന്നു പൊലീസ് പറഞ്ഞു.

കലി തീരാതെ യുവതിയുടെ മുടിയും അയാൾ പിഴുതെടുത്തു. കയ്യിൽ കത്തിയുണ്ടായിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം തടുക്കാൻ സാധിച്ചില്ല. പിന്നീട് ഇയാൾ രക്ഷപ്പെടാൻ ഒരുങ്ങിയതോടെയാണ് പിടികൂടിയത്.