IM Vijayan: വിരമിക്കാന്‍ ബാക്കിയുള്ളത് ഒരു ദിവസം മാത്രം; ഐഎം വിജയന് ഡെപ്യൂട്ടി കമാന്‍ഡന്റായി സ്ഥാനക്കയറ്റം

IM Vijayan Retirement: ഈ മാസം 30നാണ് സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കുന്നതെങ്കിലും ഇദ്ദേഹത്തിന്റെ യാത്രയയപ്പ് നേരത്തെ കഴിഞ്ഞിരുന്നു. 56-ാം പിറന്നാള്‍ ദിനത്തിലായിരുന്നു യാത്രയയപ്പ്. 38 വര്‍ഷം ഇദ്ദേഹം പൊലീസിന്റെ ഭാഗമായി

IM Vijayan: വിരമിക്കാന്‍ ബാക്കിയുള്ളത് ഒരു ദിവസം മാത്രം; ഐഎം വിജയന് ഡെപ്യൂട്ടി കമാന്‍ഡന്റായി സ്ഥാനക്കയറ്റം

ഐഎം വിജയനും, മനോജ് എബ്രഹാം ഐപിഎസും

Published: 

29 Apr 2025 14:24 PM

തിരുവനന്തപുരം: മുന്‍ ഫുട്‌ബോള്‍താരം ഐഎം വിജയന് ഡെപ്യൂട്ടി കമാന്‍ഡന്റായി സ്ഥാനക്കയറ്റം. എംഎസ് പിയിൽ അസിസ്റ്റന്റ്‌ കമാണ്ടൻ്റായ ഇദ്ദേഹത്തിന് വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഫുട്‌ബോളിന് ഐഎം വിജയന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. നേരത്തെ ഇദ്ദേഹം സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. 1987ല്‍ ഇദ്ദേഹത്തിന് കോണ്‍സ്റ്റബിളായി നിയമനം ലഭിച്ചു. 2021ല്‍ എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി.

ഈ മാസം 30നാണ് സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കുന്നതെങ്കിലും ഇദ്ദേഹത്തിന്റെ യാത്രയയപ്പ് നേരത്തെ കഴിഞ്ഞിരുന്നു. 56-ാം പിറന്നാള്‍ ദിനത്തിലായിരുന്നു യാത്രയയപ്പ്. 38 വര്‍ഷം ഇദ്ദേഹം പൊലീസിന്റെ ഭാഗമായി. ഏപ്രില്‍ 25ന് നടന്ന യാത്രയയപ്പ് പരേഡില്‍ സേനാംഗങ്ങളില്‍ നിന്ന് ഇദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

Read Also: Rapper Vedan: ‘ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല’; റാപ്പർ വേടൻ

1992-2003 കാലയളവില്‍ ഇന്ത്യയ്ക്കായി കളിച്ചു. 1987ല്‍ കേരള പൊലീസ് ടീമിലെത്തി. 1991-92 കാലയളവില്‍ മോഹന്‍ ബഗാനിലേക്ക് പോയെങ്കിലും വീണ്ടും കേരള പൊലീസ് ടീമിലേക്ക് എത്തി. 1993ല്‍ തിരികെ മോഹന്‍ ബഗാനിലേക്ക്. 1994-97ല്‍ ജെസിടി മില്‍സ് ഫഗ്വാരയുടെ താരമായിരുന്നു. 1997-98ല്‍ എഫ്‌സി കൊച്ചിനായി പന്ത് തട്ടി. 2001-2002ല്‍ ഈസ്റ്റ് ബംഗാളിന്റെ ജഴ്‌സിയണിഞ്ഞു. 2002-04 കാലയളവില്‍ ജെസിടിയില്‍. 2004 മുതല്‍ 2005 വരെ ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി കളിച്ചു. 2005-2006 കാലയളവില്‍ ഈസ്റ്റ് ബംഗാളിലേക്ക് തിരികെയെത്തി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്