Indian Railway : കോട്ടയം വഴിയുള്ള ട്രെയിൻ യാത്രയ്ക്ക് ഇനി വേഗത കൂടും; വേഗപരിധി കൂട്ടി ഇന്ത്യൻ റെയിൽവെ
Rain Speed Between Ernakulam and Kayamkulam : 90 കിലോമീറ്റർ വേഗതയിൽ നിന്നും 100 കിലോമീറ്റർ വേഗതയായിട്ടാണ് ഉയർത്തിയിരിക്കുന്നത്. എറണാകുളത്തിനും കായംകുളത്തിനിമിടിയലാണ് വേഗം വർധിപ്പിച്ചിരിക്കുന്നത്.

Vande Bharat Train
കൊച്ചി : കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം ട്രെയിനുകളുടെ വേഗം ഉയർത്തി ഇന്ത്യൻ റെയിൽവെ.മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ നിന്നും 100 കിലോമീറ്റർ വേഗതയാണ് റെയിൽവെ കോട്ടയം വഴിയുള്ള സർവീസുകൾക്ക് ഉയർത്തിയിരിക്കുന്നത്. എന്നാൽ മറ്റ് 23 സ്ഥലങ്ങളിൽ പരമാവധി 90 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നത് തുടരും.ട്രാക്കുകളിലെ വളവുകൾ ഏറെ കുറെ മാറ്റിയെടുക്കാൻ സാധിച്ചതാണ് വേഗം കൂട്ടാനാകുന്നത്.
വേഗത വർധിപ്പിച്ചതോടെ ഈ പാതയിലുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കും. കൂടാതെ വന്ദേഭാരത്, ഹംസഫർ പോലെയുള്ള സർവീസുകൾക്കാണ് വേഗത ഉയർത്തിയതിൽ ഗുണം ലഭിക്കുക. സ്റ്റോപ്പ് കുറവായതിനാലാണ് ഈ സർവീസുകൾക്ക് വേഗത കൂട്ടുന്നത് കൊണ്ട് കൂടുതൽ ഗുണം ലഭിക്കുക. കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് അനുവദനീയമായ വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്. മണിക്കൂറിൽ 73 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ വന്ദേഭാരത് സർവീസുകളുടെ ശരാശരി വേഗം. വടക്കൻ കേരളത്തിൽ 110 വേഗതയിൽ വന്ദേഭാരത് സർവീസ് നടത്താറമുണ്ട്.
ഇന്ത്യൻ റെയിൽവെയുടെ ട്രെയിൻ സർവീസുകളുടെ ശരാശരി വേഗത 80 കിലോമീറ്ററാണ്. വന്ദേഭാരത് പോലെയുള്ള സെമി-ഹൈ സ്പീഡ് ട്രെയിനുകൾക്ക് 130 കിലോമീറ്റർ വേഗതയിൽ നിലവിൽ പോകാൻ സാധിക്കുമെങ്കിലും ഈ സർവീസുകളുടെ ശരാശരി വേഗത ഇപ്പോഴും മണിക്കൂറിൽ 83 കിലോമീറ്റർ. ട്രാക്കുകൾ നേരയാക്കുന്നതിന് അനുസരിച്ചാണ് ട്രെയിൻ സർവീസുകളുടെ റെയിൽവെ വർധിപ്പിക്കൂ.