റൂട്ട് കനാലിനിടെ മൂർച്ചയുള്ള ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി; ദന്താശുപത്രിക്കെതിരേ പരാതി

root canal Instrument ends up in 17-year-old girl's stomach: അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ മകളുടെ റൂട്ട് കനാലിനായി ദന്താശുപത്രിയിൽ എത്തിയ പരിചയമുള്ള ഒരു ജീവനക്കാരിയെ കാര്യങ്ങളേൽപ്പിച്ച് ബാങ്കിലേക്ക് പോയി. അരമണിക്കൂറിന് ശേഷം മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു.

റൂട്ട് കനാലിനിടെ മൂർച്ചയുള്ള ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി; ദന്താശുപത്രിക്കെതിരേ പരാതി

Root Canal Instrument Ends Up In 17 Year Old Girl's Stomach

Published: 

08 Nov 2026 | 07:42 AM

തിരുവനന്തപുരം: റൂട്ട് കനാൽ ചികിത്സയ്ക്കിടെ റൂട്ട് കനാൽ ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി തറച്ചു. സംഭവവുമായി ബന്ധപ്പെട്ട്, അ‌രുവിക്കരയിലെ സ്വകാര്യ ദന്താശുപത്രിക്കെതിരേ വട്ടക്കുളം തെക്കണത്ത് മേലേ ലെയ്‌ൻ ശിവാത്മികയിൽ സീമ പോലീസിൽ പരാതി നൽകി. കഴിഞ്ഞ 31-ാം തീയതി ​വൈകിട്ട് നാലേകാലോടെയാണ് സംഭവം ഉണ്ടായത്. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ മകളുടെ റൂട്ട് കനാലിനായി ദന്താശുപത്രിയിൽ എത്തിയ പരിചയമുള്ള ഒരു ജീവനക്കാരിയെ കാര്യങ്ങളേൽപ്പിച്ച് ബാങ്കിലേക്ക് പോയി. അരമണിക്കൂറിന് ശേഷം മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു.

മകളെ കാണാഞ്ഞതിനെ തുടർന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ കുട്ടിയെ അരുവിക്കരയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതായും അറിയുകയായിരുന്നു. ചികിത്സയ്ക്കിടെ റൂട്ട് കനാൽ ചെയ്യുന്ന ഉപകരണത്തിലെ മൂർച്ചയുള്ള ഉപകരണം കുട്ടിയുടെ വയറ്റിൽ പോയതായും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലാക്കിയത് എന്ന വിവരവും പുറത്തുവന്നു.

Also Read: വീടിന്റെ പില്ലറിനായി എടുത്ത കുഴിയിലെ മഴവെള്ളത്തിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. രക്ഷാകർത്താക്കളെ അറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉപകരണം ആമാശയത്തിൽ കണ്ടെത്തിയതോടെ വിദഗ്‌ധചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമുണ്ടായപ്പോൾ ദന്താശുപത്രിയിലെ ഡോക്ടർ കുട്ടിയെ വായിൽ വിരലിട്ട് ഛർദിക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

English Summary

In Aruvikkara, Thiruvananthapuram, a root canal instrument ended up in the stomach of a 17-year-old girl during a root canal procedure. An X-ray examination revealed that the instrument was lodged inside her stomach. Seema, residing at ‘Shivathmika’ on Thekkanathu Mele Lane, Vattakkulam, has filed a police complaint against a private dental clinic in Aruvikkara in connection with the incident.

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി