Coimbatore Gold Theft: ജ്വല്ലറി ഉടമയുടെ ഒരു കോടിയുടെ സ്വർണ്ണക്കട്ടി മോഷ്ടിച്ചു; ലോറി കുറുകെയിട്ട് ആക്രമണം
Coimbatore Gold Robbery: ജെയ്സൺൻ്റെ കാറിലുണ്ടായിരുന്ന 60,000 രൂപയും മോഷ്ടാക്കൾ എടുത്തു. കവർച്ചക്കാർ മലയാളത്തിൽ സംസാരിച്ചതിനാൽ പിന്നിൽ മലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കോയമ്പത്തൂർ : തൃശ്ശൂരിലേക്ക് സ്വർണവുമായി വന്ന ജ്വല്ലറി ഉടമയുടെ ഒരു കോടിയുടെ സ്വർണ്ണക്കട്ടി മോഷ്ടിച്ചു. കോയമ്പത്തൂർ-പാലക്കാട് ദേശിയപാതയിലാണ് സംഭവം. ലോറി കുറുകെയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ജയ്‌സൺ ജേക്കബ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ വിഷ്ണു എന്നിവരെ മർദ്ദിച്ച അവശരാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു.
ദേശീയ പാതയിലെ ഒരു പെട്രോൾ പമ്പിന് സമീപം കാർ എത്തിയപ്പോഴാണ് ഒരു ലോറി കാറിന് കുറുകെയിട്ടത്. തുടർന്ന് മോഷണ സംഘം കാറിന്റെ ചില്ല് തകർത്ത് കാറിന്റെ വാതിൽ തുറന്ന് ജെയ്സൺ ജേക്കബിന്റെ കഴുത്തിൽ കത്തി ചൂണ്ടി, സ്വർണ്ണക്കട്ടികൾ ആവശ്യപ്പെട്ടു. സ്വർണ്ണം തന്നില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ജെയ്സൺൻ്റെ കാറിലുണ്ടായിരുന്ന 60,000 രൂപയും മോഷ്ടാക്കൾ എടുത്തു. കവർച്ചക്കാർ മലയാളത്തിൽ സംസാരിച്ചതിനാൽ പിന്നിൽ മലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. വഴിയാത്രക്കാരുടെ സഹായത്തോടെയാണ് ജെയ്സണും, വിഷ്ണുവും പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.