AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Joy Mathew: ഏത് പൊട്ടന്‍ നിന്നാലും അന്‍വറിന് കിട്ടിയ വോട്ട് കിട്ടും, എന്നാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബുദ്ധി ഉണ്ടായിരുന്നു: ജോയി മാത്യു

Joy Mathew Criticizes PV Anvar:പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം കണക്ക് പ്രകാരം അത്രയും വോട്ട് ലഭിക്കുമായിരുന്നു. ഏത് പൊട്ടന്‍ നിന്നാലും അന്‍വറിന് ലഭിച്ച വോട്ട് കിട്ടും. ഒന്‍പത് വര്‍ഷം എംഎല്‍എ ആയിട്ടുള്ള ഒരാള്‍ ആയിരം വീടുകളിലെങ്കിലും മിനിമം ജനനത്തിനോ മരണത്തിനോ പോയിട്ടുണ്ടാകും.

Joy Mathew: ഏത് പൊട്ടന്‍ നിന്നാലും അന്‍വറിന് കിട്ടിയ വോട്ട് കിട്ടും, എന്നാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബുദ്ധി ഉണ്ടായിരുന്നു: ജോയി മാത്യു
ജോയി മാത്യു, പിവി അന്‍വര്‍ Image Credit source: Facebook
shiji-mk
Shiji M K | Published: 27 Jun 2025 14:55 PM

കോഴിക്കോട്: മുന്‍ എംഎല്‍എ പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയി മാത്യു. അന്‍വറിന് നിലമ്പൂരില്‍ ലഭിച്ച വോട്ട് ആര് മത്സരിച്ചാലും കിട്ടുമെന്ന് ജോയി മാത്യു പറഞ്ഞു. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാത്തതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ സല്യൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് ഡിസിസിയില്‍ നടന്ന സികെജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോയി മാത്യു.

പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം കണക്ക് പ്രകാരം അത്രയും വോട്ട് ലഭിക്കുമായിരുന്നു. ഏത് പൊട്ടന്‍ നിന്നാലും അന്‍വറിന് ലഭിച്ച വോട്ട് കിട്ടും. ഒന്‍പത് വര്‍ഷം എംഎല്‍എ ആയിട്ടുള്ള ഒരാള്‍ ആയിരം വീടുകളിലെങ്കിലും മിനിമം ജനനത്തിനോ മരണത്തിനോ പോയിട്ടുണ്ടാകും. അങ്ങനെ പലര്‍ക്കും ചെയ്ത് നല്‍കിയ സഹായത്തിന്റെ നന്ദിയുണ്ടാകുമെന്നും ജോയി മാത്യു പറഞ്ഞു.

പിവി അന്‍വറിന് ലഭിച്ച വോട്ടുകളെ വര്‍ഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല. ഒരു വീട്ടില്‍ നിന്ന് മൂന്നുപേര്‍ വീതം വോട്ട് ചെയ്താല്‍ തന്നെ മുപ്പതിനായിരം വോട്ട് ലഭിക്കും. എന്നാല്‍ അവിടുത്തെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബുദ്ധി ഉണ്ടായിരുന്നു. അവര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറും ഇരുപതിനായിരം വോട്ട് മാത്രമാണ് അന്‍വറിന് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ ബാപ്പുട്ടിക്ക ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ചെറിയ പേടിയുണ്ടായിരുന്നു. അതിന് കാരണം കടന്നല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്‍ അവിടെ മത്സരിക്കാന്‍ നിന്നുവെന്നും ജോയി മാത്യു പറയുന്നു.

Also Read: Bharat Mata Controversy : മന്ത്രി അപമാനിച്ചെന്ന് ഗവർണർ, ബിംബങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി; കത്ത് യുദ്ധം കഴിഞ്ഞ് ഭാരതാംബ വിവാദം എവിടേക്ക്?

പിവി അന്‍വറിനെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ താനിവിടെ പ്രസംഗിക്കാന്‍ വരില്ലായിരുന്നു. കോണ്‍ഗ്രസ് അക്കാര്യത്തില്‍ കണിശമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. അക്കാര്യത്തില്‍ വിഡി സതീശനെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും ജോയി മാത്യു പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.