AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan Health Condition: ‘നാളെ രാവിലെയോടെ കൂടുതൽ വ്യക്തത വരും’; വിഎസ് അച്യുതാന്ദൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ച് മകൻ

VS Achuthanandan Health Condition: ആരോ​ഗ്യസ്ഥിതിയിൽ ഇന്ന് വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചുവെന്ന് മകൻ പറഞ്ഞു. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവുമെന്ന് അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

VS Achuthanandan Health Condition: ‘നാളെ രാവിലെയോടെ കൂടുതൽ വ്യക്തത വരും’; വിഎസ് അച്യുതാന്ദൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ച് മകൻ
Vs Achuthanandan Health UpdateImage Credit source: facebook
sarika-kp
Sarika KP | Updated On: 26 Jun 2025 22:02 PM

തിരുവനന്തപുരം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് മകൻ വിഎ അരുൺകുമാർ. ആരോ​ഗ്യസ്ഥിതിയിൽ ഇന്ന് വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചുവെന്ന് മകൻ പറഞ്ഞു. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവുമെന്ന് അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അച്ഛന്റെ ആരോഗ്യാവസ്ഥയിൽ ഇന്നലത്തേതിൽനിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ആരോ​ഗ്യ നില ​മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞത്. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം . മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.