Kerala High Court Chief Justice: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സൗമെൻ സെൻ; ജനുവരി ഒമ്പതിന് ചുമതലയേൽക്കും

Kerala High Court Chief Justice Soumen Sen: കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാറാണാ. അദ്ദേഹം ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന സാഹചര്യത്തിലാണ് സൗമെൻ സെന്നിനെ നിയമിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.

Kerala High Court Chief Justice: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സൗമെൻ സെൻ; ജനുവരി ഒമ്പതിന് ചുമതലയേൽക്കും

Kerala High Court Chief Justice Soumen Sen

Published: 

02 Jan 2026 | 06:28 AM

കൊച്ചി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ (Soumen Sen) കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്‌റ്റിസാകും (Kerala High Court Chief Justice). സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്ത് എത്തുന്നത്. ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ 2025 ഡിസംബർ 18 നാണ് സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയത്.

കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാറാണാ. അദ്ദേഹം ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന സാഹചര്യത്തിലാണ് സൗമെൻ സെന്നിനെ നിയമിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.

ALSO READ: സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു; നടനെ അറസ്റ്റു ചെയ്യും

കൊൽക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമെൻ സെൻ. അദ്ദേഹം 1991 ലാണ്‌ അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്. 2011 ഏപ്രിൽ 13ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ്‌ ജസ്‌റ്റിസ്‌ ആയി സ്ഥാനമേൽക്കുന്നത്.

2027 ജൂലൈ 27 വരെയാണ് കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി അദ്ദേഹം തുടരുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായും ജസ്റ്റിസ് സെൻ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഈ ആഹാരങ്ങള്‍ ഒന്നിച്ച് കഴിക്കരുത്‌
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.
പ്രമേഹ രോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?
ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്