Thirumala Anil: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍; പാര്‍ട്ടിക്കെതിരെ ആരോപണം

Thiruvananthapuram Municipal Corporation Councillor Thirumala Anil Died: പ്രതിസന്ധിയുണ്ടായപ്പോള്‍ ആരും സഹായിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും, താന്‍ ഒറ്റപ്പെട്ടുവെന്നും ഇദ്ദേഹം കുറിപ്പിലെഴുതി. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു

Thirumala Anil: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍; പാര്‍ട്ടിക്കെതിരെ ആരോപണം

തിരുമല അനില്‍

Published: 

20 Sep 2025 12:58 PM

Thirumala Anil found dead: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല വാര്‍ഡ് കൗണ്‍സിലറായ കെ അനില്‍കുമാര്‍ (തിരുമല അനില്‍, 52) ആണ് മരിച്ചത്. തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. പാര്‍ട്ടിക്കെതിരെയും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം നേതൃത്വം നല്‍കുന്ന വലിയശാല ഫാം ടൂർ സൊസൈറ്റി സാമ്പത്തികമായി തകര്‍ന്നിരുന്നു. പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ടില്ലെന്നാണ് ആരോപണം.

താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കിയ അനില്‍, ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലെ പാര്‍ട്ടിയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ് അനില്‍.

Also Read: Suresh Gopi Controversy: ആനന്ദവല്ലിക്ക് ‘ആശ്വാസം’; പണം നല്‍കി കരുവന്നൂര്‍ ബാങ്ക്; സുരേഷ് ഗോപിക്ക് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നുവെന്ന് വയോധിക

സാമ്പത്തിക പ്രതിസന്ധി

രാവിലെ എട്ടരയോടെയാണ് അനില്‍ കൗണ്‍സിലര്‍ ഓഫീസില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സൊസൈറ്റിക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലീസിന് പരാതികള്‍ ലഭിച്ചു. പ്രതിസന്ധിയുണ്ടായപ്പോള്‍ ആരും സഹായിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും, താന്‍ ഒറ്റപ്പെട്ടുവെന്നും ഇദ്ദേഹം കുറിപ്പിലെഴുതി. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.

ബിജെപി തിരുവനന്തപുരം പങ്കുവച്ച അനുശോചനക്കുറിപ്പ്‌

(ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. ഏത് പ്രശ്‌നത്തെയും അതിജീവിക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തയുള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും