AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് കണ്ടില്ല’; കെ മുരളീധരൻ

സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ട്

സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് കണ്ടില്ല’; കെ മുരളീധരൻ
കെ മുരളീധരൻ
Aswathy Balachandran
Aswathy Balachandran | Published: 22 Apr 2024 | 11:54 AM

തൃശൂര്‍: തൃശ്ശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായതിൽ പ്രതികരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ രം​ഗത്ത്.
പോലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമാണ് മുരളീധരൻ ഉന്നയിച്ചത്. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ട്, വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ് കെ മുരളീധരൻ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും, കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു, ഇതിന് താൻ തന്നെ സാക്ഷി, സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു, തൃശൂരില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും കെ മുരളീധരൻ. തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളാണ് പോലീസ് നിയന്ത്രണത്തില്‍ അലങ്കോലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ഇത് രാഷ്ട്രീയമായ വിവാദമാവുകയാണിപ്പോള്‍. പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായി എന്നുകാട്ടി തുടര്‍ന്ന് സര്‍ക്കാര്‍, കമ്മീഷണറെയും എസിപിയെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നു. പൂരം നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന ആരോപണവുമായി ബിജെപി തൃശൂരില്‍ സര്‍ക്കാരിനെതിരെയുള്ള തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ യുഡിഎഫ് അത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി എന്ന നിലയിലാണ് കാണുന്നത്.