5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Himsagar Express: ഹിംസാഗര്‍ എക്സ്പ്രസിന് കാത്തുനില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; യാത്ര പുറപ്പെടുന്നത് 7 മണിക്കൂര്‍ വൈകി

Train Late: ഏഴ് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തുന്നത്.നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് കത്രയില്‍ എത്തിച്ചേരുന്നത്.

Himsagar Express: ഹിംസാഗര്‍ എക്സ്പ്രസിന് കാത്തുനില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; യാത്ര പുറപ്പെടുന്നത് 7 മണിക്കൂര്‍ വൈകി
Follow Us
shiji-mk
SHIJI M K | Updated On: 06 Sep 2024 12:34 PM

തിരുവനന്തപുരം: കന്യാകുമാരിയില്‍ നിന്നും ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര വരെ പോകുന്ന ഹിംസാഗര്‍ എക്‌സ്പ്രസ് വൈകി ഓടും. ഏഴ് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടേ പതിനഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഏഴ് മണിക്കൂര്‍ വൈകി രാത്രി 9.30നായിരിക്കും പുറപ്പെടുക.

നാല് മണി ഏഴ് മിനിറ്റിനാണ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരാറുള്ളത്. എന്നാല്‍ നിലവിലെ വിവരങ്ങള്‍ അനുസരിച്ച് 11.15 ഓടുകൂടിയാകും തിരുവനന്തപുരത്തെത്തുക. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് കത്രയില്‍ എത്തിച്ചേരുന്നത്.

Also Read: Onam 2024: ഓണത്തിരക്ക് അധികൃതർ കണ്ടു; എറണാകുളം-യെലഹങ്ക സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ 35ാമത്തെ ട്രെയിനാണ് ഹിംസാഗര്‍. 73 മണിക്കൂറിനുള്ളില്‍ 3790 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കത്രയില്‍ എത്തിച്ചേരുന്നത്. മാത്രമല്ല രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലുള്ള 73 സ്റ്റേഷനുകളില്‍ ഹിംസാഗറിന് സ്റ്റോപ്പുണ്ട്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.

Also Read: Onam special train: ഓണക്കാലത്തേക്കായി എറണാകുളത്തേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് കൂടി

തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് ഹിംസാഗറിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്.

 

Latest News