Kasargod Dowry Harassment: സ്ത്രീധനം കുറഞ്ഞുപോയി, വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി, സംഭവം കാസർകോട്

Kasargod Woman Dowry Harassment: സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്തൃവീട്ടിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഭർതൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നുണ്ട്. 50 പവൻ സ്വർണമാണ് സ്ത്രീധനമായി യുവതിയോട് ആവശ്യപ്പെട്ടത്.

Kasargod Dowry Harassment: സ്ത്രീധനം കുറഞ്ഞുപോയി, വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി, സംഭവം കാസർകോട്

പ്രതീകാത്മക ചിത്രം

Published: 

01 Mar 2025 14:15 PM

കാസർകോട്: സ്ത്രീധന പീഡനത്തെ തുടർന്ന് 21കാരിയെ വാട്‌സ്ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാസർകോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് 21 കാരിയായ യുവതിയെ വാട്‌സ്ആപ്പിലുടെ മുത്തലാഖ് ചൊല്ലിയത്. അബ്ദുൾ റസാഖ് യുഎഇയിലാണ് ജോലി ചെയ്യുന്നത്. ഫെബ്രുവരി 21നാണ് ഇയാൾ യുവതിയുടെ പിതാവിന്റെ വാട്ട്‌സ് ആപ്പിലേക്ക് മുത്തലാഖ് സന്ദേശം അയച്ചത്. കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്തൃവീട്ടിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഭർതൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നുണ്ട്. 50 പവൻ സ്വർണമാണ് സ്ത്രീധനമായി യുവതിയോട് ആവശ്യപ്പെട്ടത്. വിവാഹത്തിന് നൽകിയത് 20 പവനാണ്. ബാക്കി സ്ത്രീധനം നൽകാത്തതിന് തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിട്ടതായും ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതായും പരാതി പറയുന്നു.

ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പല തവണയായി 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്