POCSO Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 40കാരന് 30 വർഷം തടവ്
പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐപിസി പ്രകാരം 10 വർഷത്തെ കഠിനതടവും 30,000 രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചത്.
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവ്. പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ കൃഷ്ണൻ റോഡ് ഭാഗത്ത് നെറ്റോ വീട്ടിൽ ഫെനിക്സ് എന്ന 40കാരനാണ് പ്രതി. 30 വർഷം തടവും 1.30 ലക്ഷം പിഴയുമാണ് കട്ടപ്പന പോക്സോ കോടതി വിധിച്ചത്.
പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐപിസി പ്രകാരം 10 വർഷത്തെ കഠിനതടവും 30,000 രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം രണ്ടു വർഷത്തെ കഠിനതടവും കൂടി അനുഭവിക്കണം. 2014ലാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായതോടെ വീണ്ടും വിചാരണ ആരംഭിക്കുകയായിരുന്നു. കട്ടപ്പന പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.
4 വയസുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മയെയും പ്രതിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ആലുവയില്‍ നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കൊച്ചുകുട്ടികളോട് ലൈംഗികാസക്തി പ്രകടിപ്പിക്കുന്നയാളാണെന്ന് വിവരം. കുട്ടി കൊല്ലപ്പെടുന്നതിന് തലേദിവസവും ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നു. മറ്റ് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
പ്രതിയുടെ സ്വഭാവ വൈകൃതം തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ചുവെന്നാണ് വിവരം. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെയും ഇയാളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് അമ്മ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന്റെ കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
ഒരു വര്‍ഷത്തിലേറെയായി കുട്ടി പീഡനത്തിനിരയാകുന്ന വിവരം അറിയില്ലെന്ന് തന്നെയാണ് ‘അമ്മ ആവർത്തിക്കുന്നത്. എന്നാൽ അറസ്റ്റിലായ ദിവസം തന്നെ ഇവർ പ്രതി കുട്ടിയോട് പെരുമാറിയ രീതിയെ കുറിച്ച് പോലീസിനോട് സൂചിപ്പിച്ചിരുന്നു. അവരുടെ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.