Kerala Health Alert: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല; കുരങ്ങുപനിയും അമീബിക് മസ്തിഷ്ക ജ്വരവും, ഒപ്പം ഡെങ്കി മരണവും

Kerala Shigella Outbreak Latest Update: തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക രോഗവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മാത്രം നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Kerala Health Alert: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല; കുരങ്ങുപനിയും അമീബിക് മസ്തിഷ്ക ജ്വരവും, ഒപ്പം ഡെങ്കി മരണവും

ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

Published: 

18 Jun 2026 | 08:51 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. ഒരാൾ രോ​ഗ ലക്ഷണങ്ങളോട് കൂടി നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക രോഗവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മാത്രം നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

എബോള ബാധയെന്ന് സംശയം

ഉഗാണ്ടയിൽ നിന്നെത്തിയ 52 വയസ്സുകാരിക്ക് എബോള വൈറസ് ബാധയെന്ന സംശയം. ഇതേ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ പാടില്ലാത്തതിനാലാണ് ഈ നടപടിയെന്നും, യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സുഡാനിൽ നിന്ന് ഉഗാണ്ടയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കുമാണ് യുവതി സഞ്ചരിച്ചത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഉഗാണ്ടയിൽ നിന്നാണ് വന്നതെന്ന് മനസ്സിലാക്കിയതിനെ തുടർന്നും രോഗലക്ഷണങ്ങളും കണക്കിലെടുത്താണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നേരത്തെ തന്നെ എബോള ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു

അതേസമയം സംസ്ഥാനത്ത് നിന്ന് നിപ ഭീതി അകലുന്നതായി ആരോ​ഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടതായാണ് വിവരം. കൂടാതെ നിപയുമായി ബന്ധപ്പെട്ട ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടെ ആശുപത്രി വിട്ടു. രോഗിയെ കൂടാതെ ഇതുവരെ നടത്തിയ എല്ലാ പരിശോധനയും നെഗറ്റീവായത് വലിയ ആശങ്കയാണ് ഒഴിവാക്കിയത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പത് പേരിൽ ആറ് പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. നിലവിൽ ആകെ മൂന്ന് പേർ മാത്രമാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്നുത്.

എന്നാൽ നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് നാല് പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി സ്ഥിതി​ഗതി​ഗൾ വിലയിരുത്തി.

English Summary:

Kerala Health Alert Update, 19 Fresh Shigella Cases Confirmed. Vigilance Tightened Across The State. Also Confirmed Monkeypox and Amoebic Meningoencephalitis.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ