Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും

Sobha Surendran Palakkad Kerala Election 2026: പാര്‍ട്ടി പ്രവര്‍ത്തകരെയോ മുതിര്‍ന്ന നേതാക്കളെയോ ഒന്നും പരിഗണിക്കാതെ പാര്‍ട്ടി അനുഭാവി മാത്രമായ നടന്‍ രമേഷ് പിഷാരടിയിലേക്കാണ് ഇത്തവണ കോണ്‍ഗ്രസ് ഒതുങ്ങിയത്. സന്ദീപ് വാര്യര്‍ക്ക് മണ്ഡലം നല്‍കുമെന്ന്...

Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും

ശോഭ സുരേന്ദ്രന്‍, രമേഷ് പിഷാരടി, എന്‍എംആര്‍ റസാഖ്‌

Published: 

17 Mar 2026 | 06:55 PM

2026 കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം തെളിഞ്ഞു. നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കടുത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ ഒന്നും തന്നെ കരുത്തുറ്റ സ്ഥാനാര്‍ഥികളെ ഇറക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തിലും സ്ഥിതി സമാനമാണ്.

പാലക്കാട് മണ്ഡലം ആര് നേടും?

കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് വരെ ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. എന്നാല്‍ ഇത്തവണ ഈ മണ്ഡലത്തിനോട് ഒരു മുന്നണിക്കും വലിയ താത്പര്യമില്ലാത്ത മട്ടാണ്. ഓരോരുത്തരും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ അത് വ്യക്തവുമാണ്. ബിജെപി സ്ഥാനാര്‍ഥിയായി എത്തുന്ന ശോഭ സുരേന്ദ്രന്‍ മാത്രമാണ് മണ്ഡലത്തിലേക്ക് ശക്തമായ മത്സരത്തിന് എത്തുന്നതെന്ന് പറയാം.

പാര്‍ട്ടി പ്രവര്‍ത്തകരെയോ മുതിര്‍ന്ന നേതാക്കളെയോ ഒന്നും പരിഗണിക്കാതെ പാര്‍ട്ടി അനുഭാവി മാത്രമായ നടന്‍ രമേഷ് പിഷാരടിയിലേക്കാണ് ഇത്തവണ കോണ്‍ഗ്രസ് ഒതുങ്ങിയത്. സന്ദീപ് വാര്യര്‍ക്ക് മണ്ഡലം നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി താരപ്രഭയ്ക്ക് വഴിമാറിക്കൊടുത്തു.

രമേഷ് പിഷാരടിയെ ഇറക്കിയുള്ള തെരഞ്ഞെടുപ്പ് അനുകൂലമായ ഫലം സമ്മാനിക്കില്ലെന്ന വിലയിരുത്തല്‍ അണികള്‍ക്കുള്ളിലുമുണ്ട്. സീറ്റ് നേടുന്നതിനേക്കാള്‍ ഉപരി മറ്റെന്തോ ലക്ഷ്യമാണ് കോണ്‍ഗ്രസിന് ഇതുവഴി ഉള്ളതെന്ന വിലയിരുത്തലും ശക്തം. രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം ലക്ഷ്യമിട്ട് നടന്നവരും നിരാശരാണ്.

ഇത്തവണ വ്യവസായിക്ക് കളമൊരുക്കി കൊടുത്തിരിക്കുകയാണ് എല്‍ഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ പ്രകാരം എന്‍എംആര്‍ റസാഖിലേക്കാണ് സീറ്റെത്തിയത്. പ്രമുഖ ഹോട്ടല്‍ വ്യവസായിയെ ഇറക്കിയുള്ള കളി ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Also Read: Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി

രാഹുലിനോട് മത്സരിച്ച പി സരിന് മണ്ഡലത്തില്‍ സീറ്റ് നല്‍കുമെന്നായിരുന്നു തുടക്കം മുതലുള്ള അഭ്യൂഹങ്ങള്‍. എന്നാല്‍ ഒടുക്കം ആ സീറ്റ് റസാഖിലേക്ക് എത്തുകയായിരുന്നു. പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനെ റസാഖ് സഹായിക്കുമെന്ന വിലയിരുത്തല്‍ മൊത്തത്തിലില്ല. എന്നാല്‍ കോണ്‍ഗ്രസ് പാളയത്തില്‍ ഉരുത്തിരിഞ്ഞത് ശക്തനല്ലാത്ത സ്ഥാനാര്‍ഥിയാണെന്നത് ചിലപ്പോള്‍ ഗുണം ചെയ്‌തേക്കാം.

എന്നാല്‍ പാലക്കാട് ഇത്തവണ താമര വിരിയാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. പാലക്കാട് മത്സരിച്ച് കളംനിറയുന്നതിനിടെയാണ് ശോഭയെ പാര്‍ട്ടി മറ്റ് മണ്ഡലങ്ങളിലും പരീക്ഷണത്തിന് ഇറക്കിയത്. തുടര്‍ച്ചയായി പാലക്കാട് ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ നേരത്തെ തന്നെ മണ്ഡലം ബിജെപിക്ക് ലഭിച്ചിരുന്നേനേ. എന്നാല്‍ ഇത്തവണയുള്ളതില്‍ ഏറ്റവും ശക്ത ശോഭ തന്നെയെന്ന് നിസംശയം പറയാം. പാലക്കാട് മണ്ഡലത്തില്‍ പയറ്റി അനുഭവസമ്പത്ത് ആര്‍ജിച്ച അവര്‍ക്ക് ദുര്‍ബലരായ എതിര്‍സ്ഥാനാര്‍ഥികള്‍ പുത്തന്‍ അവസരം തുറന്നുകൊടുത്തേക്കാം.

Follow Us
Related Stories
Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
മുഖ്യമന്ത്രിക്ക് നാളെ രാവിലെ ആറിന് ഗൃഹപ്രവേശം! ഇനി താമസം ക്ലിഫ് ഹൗസിൽ
VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
Vehicle Modification : വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍
ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അ‌ംഗത്തിന്റെ സത്യപ്രതിജ്ഞയും അ‌സാധുവാക്കി
Vaniyappara Church : പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, ദുരൂഹതയില്ലെന്ന് പോലീസ്
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'