AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026 Live : പ്രചാരണ കൊഴുപ്പിലേക്ക് കേരളം… മോദി വീണ്ടും കേരളത്തിൽലേക്ക്- LIVE

Kerala Election News Updates: ഇതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ തുക സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു വീണ്ടും വിഷയത്തിൽ എൽഡിഎഫ് കത്തിക്കയറിയത്. അതിനിടയിൽ പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ പാലക്കാട് തടഞ്ഞതും, സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റുമെല്ലാം രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്, സംസ്ഥാനത്തെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇവിടെ അറിയാം.

Arun Nair
Arun Nair | Edited By: Neethu Vijayan | Updated On: 02 Apr 2026 | 09:26 PM
Kerala Assembly Election 2026 Live : പ്രചാരണ കൊഴുപ്പിലേക്ക് കേരളം… മോദി വീണ്ടും കേരളത്തിൽലേക്ക്- LIVE
Narendra Modi

വിവാദങ്ങളാൽ കലുഷിതമാണ് കേരള രാഷ്ട്രീയം. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി അതുകൊണ്ട് തന്നേ ഏത് വിധേനെയും പരമാവധി വോട്ടുകൾ നേടുക എന്നതാണ് പാർട്ടികളുടെ ലക്ഷ്യം. ശബരിമല സ്വർണക്കൊള്ളയായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിപക്ഷം ഉയർത്തിയിരുന്ന ആരോപണമെങ്കിൽ മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ്സ് നൽകാമെന്നേറ്റ വീടുകളെ പറ്റിയാണ് ഇപ്പോഴുള്ള വിവാദം.

ഇതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ തുക സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു വീണ്ടും വിഷയത്തിൽ എൽഡിഎഫ് കത്തിക്കയറിയത്. അതിനിടയിൽ പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ പാലക്കാട് തടഞ്ഞതും, സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റുമെല്ലാം രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വാർത്തയും വിശേഷങ്ങളും ഇവിടെ അറിയാം.

LIVE NEWS & UPDATES

The liveblog has ended.
  • 02 Apr 2026 09:00 PM (IST)

    മോദി വീണ്ടും കേരളത്തിൽ, ഗതാ​ഗത നിയന്ത്രണം കർശനം, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്ന സാഹചര്യത്തിൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 3 മണിക്ക് തിരുവല്ല നഗരസഭാ മൈതാനത്ത് നടക്കുന്ന എൻഡിഎയുടെ പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. നാലാം തിയതി ഉച്ചകഴിഞ്ഞ് ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. തുടർന്ന് അവിടെനിന്ന് കാർ മാർഗം എംസി റോഡ് വഴി തിരുവല്ലയിലെ സമ്മേളന നഗരിയിലേക്ക് പോകും. Read more

  • 02 Apr 2026 08:00 PM (IST)

    ദുരിതാശ്വാസനിധിയിലേക്ക് വന്ന കോടികൾ എവിടെ?

    ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ പൂർത്തീകരിച്ച ഒരു വീട്ടിലെങ്കിലും താമസിക്കുന്ന മനുഷ്യനെ കാണിച്ചു തരാമോ. 178 വീടുകൾ കൈമാറുന്ന ചടങ്ങ് മാത്രം നടത്തിയെന്നും അത് പിആർ വർക്ക് ആണെന്നും, ഒരു വീട്ടിലും ആളുകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലെന്നും രാഹുലിൻ്റെ ആരോപണം.

  • 02 Apr 2026 07:00 PM (IST)

    എല്ലാവർക്കും ജോലി, വിദ്യാർത്ഥികൾക്ക് ധനസഹായം, വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫും യുഡിഎഫും

    നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ വോട്ടർമാരെ ആകർഷിക്കാൻ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി മുന്നണികൾ. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന യുഡിഎഫും ഇത്തവണ യുവജനങ്ങളെയും വിദ്യാർത്ഥികളെയുമാണ് പ്രകടനപത്രികകളിൽ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞവർക്ക് തൊഴിൽ സുരക്ഷയും പഠനകാലത്തെ സാമ്പത്തിക സഹായവുമാണ് ഇരുമുന്നണികളുടെയും പ്രധാന ആയുധങ്ങൾ. Read more

  • 02 Apr 2026 06:00 PM (IST)

    പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് ഗ്യാരണ്ടി

    നവകേരളം സൃഷ്ടിക്കാൻ ഉതകുന്ന രീതിയിലുള്ള ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് തയ്യാറാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിൻ്റെയും ബിജെപിയുടെയും പ്രകടനപത്രിക നടപ്പാകുകയില്ല. നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാരാണ് എൽഡിഎഫ് സർക്കാർ. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

  • 02 Apr 2026 05:01 PM (IST)

    നേമത്ത് വികസന വിപ്ലവത്തിന് ‘സോഷ്യൽ കോൺട്രാക്ട്’; വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

    നേമം നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വികസന മാർഗ്ഗരേഖ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് അറുതി വരുത്തി യഥാർത്ഥ മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    താൻ അവതരിപ്പിക്കുന്നത് വെറുമൊരു പ്രഖ്യാപനമല്ലെന്നും മറിച്ച് ജനങ്ങളുമായുള്ള ഒരു സോഷ്യൽ കോൺട്രാക്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പദ്ധതിയും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.

  • 02 Apr 2026 04:00 PM (IST)

    കേരളത്തില്‍ ആരോഗ്യരംഗം താറുമാറായി; അശോക് ഗെലോട്ട്

    കേരളത്തില്‍ 10 വര്‍ഷത്തെ ഇടത് ഭരണത്തില്‍ ആരോഗ്യരംഗം താറുമാറായെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രാജസ്ഥാന്‍ മോഡല്‍ ആരോഗ്യപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • 02 Apr 2026 04:00 PM (IST)

    മന്ത്രി ആർ ബിന്ദുവിൻ്റെ പ്രചാരണം

    മന്ത്രി ആർ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

  • 02 Apr 2026 03:30 PM (IST)

    മുസ്ലിം ലീഗിൽ പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു

    മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവർ രാജി പ്രഖ്യാപിച്ചത്. രാജി അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ നേതൃത്വത്തിന് അയച്ചതായും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി.

  • 02 Apr 2026 02:07 PM (IST)

    ടികെ ഗോവിന്ദനെതിരെ വർഗീയ പ്രചാരണം; പരാതി

    തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദനെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് പരാതിയുമായി യുഡിഎഫ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചാരണം. ടി കെ ഗോവിന്ദൻ വെള്ള തൊപ്പിയും പച്ച ഷാളും ധരിച്ച് നിൽക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കുന്നത്.

  • 02 Apr 2026 01:34 PM (IST)

    തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനത്തിൽ സ്ത്രീകൾ ഇല്ലേ?

    യുഡിഎഫിൻ്റെയും, എൽഡിഎഫിൻ്റെയും തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനത്തിൽ സ്ത്രീകൾ  ഇല്ലെന്ന് ആക്ഷേപം.

  • 02 Apr 2026 12:45 PM (IST)

    തറവില വർധിപ്പിക്കും

    നെല്ല്,നാളികേരം, റബ്ബർ എന്നിവയുടെ തറവില വർധിപ്പിക്കുമെന്ന് എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക

  • 02 Apr 2026 11:45 AM (IST)

    യുഡിഎഫ് പ്രകടന പത്രിക പുറത്ത്

    നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ശബരിമല ആചാര സംരക്ഷണത്തിനായി പുതിയ നിയനം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000 തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനം Read More

  • 02 Apr 2026 11:11 AM (IST)

    Kerala Election Updates: പ്രിയങ്കാ ​ഗാന്ധി ഇന്ന് കേരളത്തിൽ

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ​ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.. ALSO READ

  • 02 Apr 2026 11:02 AM (IST)

    എൽഡിഎഫ് പ്രകടന പത്രിക പ്രഖ്യാപനം

  • 02 Apr 2026 10:50 AM (IST)

    യുഡിഎഫ് തിരഞ്ഞെടുപ്പ് പത്രിക പ്രഖ്യാപനം

  • 02 Apr 2026 10:43 AM (IST)

    LDF Manifesto: ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും; എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്‌

    ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്ത്. 60 ഇന പരിപാടികളാണ് പത്രികയിലുള്ളത്. ക്ഷേമപെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നാണ് വാഗ്ദാനം.

  • 02 Apr 2026 10:38 AM (IST)

    എല്ലാവര്‍ക്കും വോട്ട് ചോദിക്കാം

    പാലക്കാട് വോട്ട് ചോദിച്ചെത്തിയ രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖ്. ബിജെപിയുടെ പ്രവൃത്തി പാലക്കാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം.

  • 02 Apr 2026 09:37 AM (IST)

    രമേഷ് പിഷാരടിയെ തടഞ്ഞപ്പോൾ

    പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞപ്പോൾ- വീഡിയോ കാണാം

  • 02 Apr 2026 09:24 AM (IST)

    4,000 കോടി ഇനിയും ബാക്കി

    പിണറായി സര്‍ക്കാരിന്റെ അവസാന സാമ്പത്തിക വര്‍ഷത്തില്‍ ട്രഷറിയില്‍ ബാക്കിയുള്ളത് 4,000 കോടിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മാര്‍ച്ച് മാസത്തില്‍ 20,392 കോടി ചെലവിട്ടെന്നും അദ്ദേഹം.

  • 02 Apr 2026 08:30 AM (IST)

    Kerala Assembly Election 2026 Updates: രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ് ബിജെപി

    യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് വടക്കന്തറയിലെ 51-ാം വാര്‍ഡില്‍ ബുധനാഴ്ച രാത്രി ഏഴു മണിക്ക് ശേഷമായിരുന്നു സംഭവം- ALSO READ

  • 02 Apr 2026 08:27 AM (IST)

    കേന്ദ്ര കമ്മിറ്റി നൽകിയ ആ തുക

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം കേന്ദ്ര കമ്മിറ്റി നൽകിയ തുകയുടെ മുഴുവൻ വിവരങ്ങളും.

  • 02 Apr 2026 03:00 AM (IST)

    4 മിനിറ്റുള്ള റീൽസിന് 49 ലക്ഷം, മുഹമ്മദ് റിയാസിന് മറുപടിയുമായി പിവി അൻവർ

    മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും തന്നെയും പിവി അൻവർ വ്യക്തിഹത്യ ചെയ്തു മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി നൽകിക്കൊണ്ട് പി വി അൻവർ രംഗത്ത്. വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ഉണ്ടെങ്കിൽ പൊതു സമൂഹത്തിനുമുന്നിൽ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ വ്യാപക കൊള്ള നടക്കുന്നു എന്നും അൻവർ കൂട്ടിച്ചേർത്തു. നാല് മിനിറ്റുള്ള റീൽസ് ഉണ്ടാകാൻ 49 ലക്ഷം മുടക്കിയെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published On - Apr 02,2026 8:11 AM

Follow Us