Kerala Assembly Election Result 2026: ശൈലജയ്ക്ക് സ്‌കോപ്പില്ല; പേരാവൂര്‍ കാലുറച്ച് സണ്ണി ജോസഫ്, വിജയിച്ചു

Peravoor Constituency Election Result: അഡ്വ. സണ്ണി ജോസഫ്, കെകെ ശൈലജ എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. സണ്ണി ജോസഫും കെകെ ശൈലജയും നേര്‍ക്കുനേര്‍ എത്തുന്നതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആരായിരിക്കും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറുക എന്നറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരുന്നത്.

Kerala Assembly Election Result 2026: ശൈലജയ്ക്ക് സ്‌കോപ്പില്ല; പേരാവൂര്‍ കാലുറച്ച് സണ്ണി ജോസഫ്, വിജയിച്ചു

കെക ശൈലജ, സണ്ണി ജോസഫ്‌

Updated On: 

04 May 2026 | 03:50 PM

പേരാവൂരില്‍ കെകെ ശൈലജയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിച്ച് വോട്ടര്‍മാര്‍. മണ്ഡലത്തില്‍ നിന്നും സണ്ണി ജോസഫ് വീണ്ടും വിജയിച്ചു. മട്ടന്നൂരില്‍ നിന്ന് കെകെ ശൈലജയെ പേരാവൂരില്‍ എത്തിച്ച് വിജയിക്കാനുള്ള ഒരുക്കത്തിലായിരുന്നു സിപിഎം. എന്നാല്‍ ഇവിടെ സണ്ണിക്ക് അല്ലാതെ മറ്റാര്‍ക്കും സ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരുകാര്‍.

മലയോര മേഖലയുടെ ശക്തമായ രാഷ്ട്രീയവും കുടിയേറ്റ കര്‍ഷകരുടെ കരുത്തുറ്റ നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കണ്ണൂരിലെ പേരാവൂര്‍. കേരള നിയമസഭയിലേക്ക് ധാരാളം പ്രഗത്ഭരായ എംഎല്‍എമാരെ സമ്മാനിക്കാന്‍ പേരാവൂരിന് സാധിച്ചിട്ടുണ്ട്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും പേരാവൂരില്‍ നിന്ന് ജനവിധി തേടുന്നത് ശക്തരായ സ്ഥാനാര്‍ഥികള്‍ തന്നെ.

അഡ്വ. സണ്ണി ജോസഫ്, കെകെ ശൈലജ എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. സണ്ണി ജോസഫും കെകെ ശൈലജയും നേര്‍ക്കുനേര്‍ എത്തുന്നതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആരായിരിക്കും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറുക എന്നറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരുന്നത്.

79.10 ശതമാനം പോളിങ്ങാണ് ഈ വര്‍ഷം മണ്ഡലത്തില്‍ നടന്നത്. അതിനാല്‍ തന്നെ വോട്ട് ശതമാനത്തില്‍ തങ്ങള്‍ക്ക് മേല്‍കൈ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ മുന്നണികള്‍ക്കുണ്ട്.

2021ലെ തെരഞ്ഞെടുപ്പ്

2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത് കെപിസിസി പ്രസിഡന്റ് കൂടിയായ അഡ്വ. സണ്ണി ജോസഫാണ്. 64,784 വോട്ടുകള്‍ നേടിയായിരുന്നു വിജയം. കെവി സക്കീര്‍ ഹുസൈനായിരുന്നു സിപിഐഎം സ്ഥാനാര്‍ഥി. സക്കീര്‍ ഹുസൈന് 61,942 വോട്ടുകളും ലഭിച്ചു. വെറും 2,842 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സണ്ണി ജോസഫിന്റെ വിജയം. ബിജെപി സ്ഥാനാര്‍ഥിയായ സ്മിത ജയമോഹന് 9,155 വോട്ടുകളും നേടാനായി. എസ്ഡിപിഐ, സ്വതന്ത്രന്‍ അങ്ങനെ സ്ഥാനാര്‍ഥികള്‍ ഒരുപാടുണ്ടായിരുന്നു.

രാഷ്ട്രീയ ചരിത്രം

1977ലാണ് പേരാവൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. അതിന് ശേഷം ഏറ്റവും കൂടുതല്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ്. എന്നാല്‍ 2006ല്‍ കെകെ ശൈലജ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷമാണ് മണ്ഡലം എല്‍ഡിഎഫിലേക്ക് എത്തുന്നത്.

പേരാവൂര്‍ മണ്ഡലം

യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കേരളത്തിലെ ഒരു നിയമസഭ മണ്ഡലമാണ് പേരാവൂര്‍. കണ്ണൂര്‍ ജില്ലയിലാണ് 16ാം നമ്പര്‍ മണ്ഡലം, കര്‍ഷകരും കുടിയേറി താമസിച്ചവരുമായ വലിയൊരു ജനതയാണ് ഇവിടുത്തെ വോട്ടര്‍മാര്‍. കൃഷിയെ ആശ്രയിച്ചാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും മുന്നോട്ടുപോകുന്നത്.

Also Read: Kerala Assembly Election Result 2026: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല

നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി. കൊട്ടിയൂര്‍ ക്ഷേത്രം, ആറളം വന്യജീവി സങ്കേതം എന്നിവയെല്ലാം ഈ മണ്ഡലത്തിലാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടനത്തിനായി ധാരാളം ആളുകള്‍ക്ക് ഇവിടേക്ക് എത്തുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലേക്കുള്ള പാത വികസനം ഭരണകക്ഷിക്ക് വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രദേശത്തേക്ക് വികസനം എത്തിക്കുന്നത് ആരാണെന്ന് നോക്കിയാണ് ഇവിടുത്തുകാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറേനാളുകളായി യുഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നത് വഴി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തുകാര്‍ക്ക് വിയോജിപ്പുണ്ടെന്ന് വിലയിരുത്താം.

English Summary

The Peravoor constituency is witnessing a keen contest in the Kerala Assembly Election 2026, with KK Shailaja and Sunny Joseph emerging as key contenders. As vote counting approaches, both sides are optimistic, making the result one to watch closely.

Follow Us
Related Stories
Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
മുഖ്യമന്ത്രിക്ക് നാളെ രാവിലെ ആറിന് ഗൃഹപ്രവേശം! ഇനി താമസം ക്ലിഫ് ഹൗസിൽ
VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
Vehicle Modification : വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍
ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അ‌ംഗത്തിന്റെ സത്യപ്രതിജ്ഞയും അ‌സാധുവാക്കി
Vaniyappara Church : പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, ദുരൂഹതയില്ലെന്ന് പോലീസ്
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'