BJP new team: സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി; രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ
BJP new state office bearers: രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ ഭാരവാഹി പ്രഖ്യാപനമാണിത്. അതേസമയം വി. മുരളീധരൻ സുരേന്ദ്രൻ പക്ഷത്തെ തഴഞ്ഞതായുള്ള ആക്ഷേപം ഉയരുന്നുണ്ട്.
തിരുവനന്തപുരം: പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പറഞ്ഞു.
എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നീ നാല് ജനറൽ സെക്രട്ടറിമാരെയാണ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ളത്. ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. കൂടാതെ ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും.
അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ ഭാരവാഹി പ്രഖ്യാപനമാണിത്. അതേസമയം വി. മുരളീധരൻ സുരേന്ദ്രൻ പക്ഷത്തെ തഴഞ്ഞതായുള്ള ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു.