Kerala Budget 2026: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Kerala Budget 2026 big announcement for temples: ക്ഷേത്രങ്ങളോടുള്ള ചേർന്നിട്ടുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.കൂടാതെ ഓരോ വർഷവും തിരുവതാംകൂർ ദേവസ്വം ബോർഡിൽ നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം............

Kerala Budget 2026: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Sabarimala, Kottiyoor

Updated On: 

19 Jun 2026 | 11:23 AM

തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് വേണ്ടി ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരപ്പതി മോഡലിൽ വികസിപ്പിച്ച ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കി മാറ്റും എന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളാണ് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങൾ.

ALSO READ:മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപ

ക്ഷേത്രങ്ങളോടുള്ള ചേർന്നിട്ടുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.കൂടാതെ ഓരോ വർഷവും തിരുവതാംകൂർ ദേവസ്വം ബോർഡിൽ നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം ആക്കുന്നതിനും അധികാരങ്ങൾ നൽകുന്നതിനുവേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മലബാർ ദേവസ്വം ബോർഡുകൾക്കും ചട്ടങ്ങൾ നിർമ്മിക്കും

കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളെ പോലെ തന്നെ മലബാർ ദേവസ്വം ബോർഡുകൾക്കും ചട്ടങ്ങൾ നിർമ്മിക്കും. കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് തീർത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും മുസരീസ് ടൂറിസം ഇവയ്ക്കെല്ലാമായി 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയിലേക്ക് 325. 36 വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും

ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവൽക്കരണവും സ്മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.ബജറ്റിൽ മറ്റ് ഒട്ടേറെ വമ്പൻ പ്രഖ്യാപനങ്ങളും ഉണ്ട്. അടിസ്ഥാന സൗകര്യ വികസനതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്ക് ലൈറ്റ് മെട്രോ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വകയിരുത്തി. വളരെ വേഗത്തിൽ തന്നെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് 20 കോടി രൂപ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

ENGLISH SUMMARY

Chief Minister VD Satheesan has made an announcement in the budget for the renovation of temples in Kerala. The Chief Minister announced in the budget presentation that four temples in Kerala will be converted into national pilgrimage centers developed on the Tirupati model. Steps will be taken to develop the temples of Sabarimala, Guruvayur, Kottiyoor and Thiruvallam.

 

Follow Us
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?