AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Ship Accident: തീപിടിച്ച കപ്പലിലുണ്ടായിരുന്നവരെ മംഗളൂരുവിലെത്തിച്ചു, രണ്ട് പേരുടെ നില ഗുരുതരം

MV Wan Hai 503 accident in Kerala: അപകടകരമായ രാസവസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളതെന്നതാണ് മറ്റൊരു ആശങ്ക. കപ്പലിന്റെ മിക്ക ഭാഗത്തും തീ പടര്‍ന്ന നിലയിലാണ്. ഇതാണ് ദൗത്യം വെല്ലുവിളി നിറഞ്ഞതാക്കുന്നത്. ചില കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതായും റിപ്പോര്‍ട്ട്‌

Kerala Ship Accident: തീപിടിച്ച കപ്പലിലുണ്ടായിരുന്നവരെ മംഗളൂരുവിലെത്തിച്ചു, രണ്ട് പേരുടെ നില ഗുരുതരം
Mv Wan Hai 503Image Credit source: x.com/DefencePROkochi
jayadevan-am
Jayadevan AM | Published: 10 Jun 2025 06:06 AM

കേരള തീരത്തിന് സമീപത്ത് തീപിടിച്ച വാന്‍ഹായ് 503 ചരക്ക് കപ്പലിലുണ്ടായിരുന്നവരെ മംഗളൂരുവിലെത്തിച്ചു. 18 ജീവനക്കാരെയാണ് മംഗളൂരുവിലെത്തിച്ചത്‌. പരിക്കേറ്റ ആറു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൈന, മ്യാന്‍മര്‍ സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. 40 ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റു. 12 പേരെ ഹോട്ടലിലേക്ക് മാറ്റി. ഐഎന്‍എസ് സൂറത്തില്‍ തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് കപ്പല്‍ ജീവനക്കാരെ മംഗളൂരുവിലെത്തിച്ചത്. ആംബുലന്‍സുകളടക്കം മംഗളൂരു തുറമുഖത്ത് സജ്ജമായിരുന്നു. കാണാതായ നാലു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അതേസമയം, നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീ നിയന്ത്രണാതീതമാണ്. കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നതാണ് ആശങ്ക. കപ്പല്‍ കടലില്‍ മുങ്ങുന്നത് ഒഴിവാക്കാനാണ് തീവ്രശ്രമം. കപ്പല്‍ മുങ്ങിയാല്‍ അപകടകരമായ ഈ രാസവസ്തുക്കള്‍ കടലില്‍ കലരാനും, എണ്ണ ചോരാനും സാധ്യതയുണ്ട്.

അപകടകരമായ രാസവസ്തുക്കള്‍

തീപിടിക്കുന്ന രാസവസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളതെന്നതാണ് മറ്റൊരു ആശങ്ക. കപ്പലിന്റെ മിക്ക ഭാഗത്തും തീ പടര്‍ന്ന നിലയിലാണ്. ഇതാണ് ദൗത്യം വെല്ലുവിളി നിറഞ്ഞതാക്കുന്നത്. ചില കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടവാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു അപകടം. ബേപ്പൂരിനും അഴീക്കലിനുടമിടയിലാണ് അപകടമുണ്ടായത്. തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് തീപിടിത്തമുണ്ടായത്.

Read Also: Kozhikode Cargo Ship Fire: കപ്പലിലെ തീ നിയന്ത്രണ വിധേയമാകുന്നില്ല; 4 പേര്‍ക്കായി തിരച്ചില്‍

150-ലേറെ കണ്ടെയ്‌നറുകള്‍

150-ലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ലിഥിയം ബാറ്ററികള്‍, ആസിഡുകള്‍, ടര്‍പന്റൈന്‍, ഗണ്‍ പൗഡര്‍ അടക്കം ഇതിലുണ്ടെന്നാണ് സൂചന. എന്നാല്‍ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ എന്താണെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കണ്ടെയ്‌നറുകള്‍ തീരത്തടിയാനാണ് സാധ്യത. കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.