VD Satheesan PM Meet: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
CM VD Satheesan Meet PM Narendra Modi: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്.

Vd Satheesan, PM Modi
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വികസന പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കേരളത്തിന്റെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കേന്ദ്ര സഹായം ആവശ്യമായ മേഖലകൾ, സംസ്ഥാനം നേരിടുന്ന സാമ്പത്തിക വിഷയങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി സന്ദർശനത്തിനിടെ മറ്റ് കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് നൽകി പി.വി അൻവർ
കെടിഡിസി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് പി വി അൻവർ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകി. താൻ അടക്കം മൂന്ന് പേരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് നൽകിയെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സർക്കാർ അധികാരമേറ്റിട്ട് ആറ്മാസം ആയിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും പരാതിയുയർന്നതാണ്. യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിന്റെ ആവശ്യം പരിഗണിച്ചേക്കാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, വടക്കൻ കേരളത്തിൽ യു.ഡി.എഫ് നടത്തിയ മികച്ച മുന്നേറ്റങ്ങളിൽ അൻവറിന്റെ സാന്നിധ്യവും പ്രചാരണവും നിർണ്ണായക പങ്കുവഹിച്ചുവെന്നാണ് മുന്നണിയുടെ പൊതുവായ വിലയിരുത്തൽ.
സർക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടങ്ങളിൽ അൻവർ നൽകിയ പിന്തുണ കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് അർഹമായ പദവി നൽകണമെന്ന അഭിപ്രായം ശക്തമായത്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കും ഈ പദവിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അസോസിയേറ്റ് ഘടകകക്ഷികളെ ഒപ്പം നിർത്തുകയെന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി അൻവറിന്റെ ആവശ്യം നേതൃത്വം ഗൗരവമായി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
English Summary:
Chief Minister V.D. Satheesan is scheduled to meet Prime Minister Narendra Modi in New Delhi tomorrow at 5 PM to discuss key development projects and issues concerning Kerala.