Pinarayi Vijayan: കോടിയേരിക്ക് പകരക്കാരനാകാൻ പിണറായിക്ക് സാധിച്ചില്ല; എം വി ഗോവിന്ദന്റെ ശൈലിയും തിരിച്ചടിയായി: വിമർശനം
Pinarayi Vijayan and MV Goivindan Criticism:നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് കാരണം ഇരുവരും ആണെന്ന തരത്തിലാണ് വിമർശനങ്ങൾ. ഒപ്പം അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രകീർത്തിച്ചും കമ്മിറ്റി യോഗത്തിൽ പരാമർശം. കോടിയേരി ബാലകൃഷ്ണന് പകരക്കാരൻ ആകാൻ പിണറായി വിജയന് സാധിച്ചില്ല എന്നാണ് വിമർശനം.......
കോട്ടയം: കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് കാരണം ഇരുവരും ആണെന്ന തരത്തിലാണ് വിമർശനങ്ങൾ. ഒപ്പം അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രകീർത്തിച്ചും കമ്മിറ്റി യോഗത്തിൽ പരാമർശം. കോടിയേരി ബാലകൃഷ്ണന് പകരക്കാരൻ ആകാൻ പിണറായി വിജയന് സാധിച്ചില്ല എന്നാണ് വിമർശനം.
ഒപ്പം മാധ്യമങ്ങളെ കാണുന്ന വേളയിൽ ഉള്ള പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പെരുമാറ്റവും വിമർശനത്തിന് കാരണമായി.. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അത് ഒട്ടും ശരിയായില്ല എന്നും അത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാക്കി എന്നും ഒരു വിഭാഗം നേതാക്കൾ ആരോപണം ഉയർത്തി. മാത്രമല്ല അധികാരം ഏത് വിധേയനെയും നിലനിർത്തണമെന്ന അദ്ദേഹത്തിന്റെ രീതിയും പാർട്ടിക്കും മുന്നണിക്കും എതിർപ്പുണ്ടാകാൻ കാരണമായി എന്നും വിമർശനം
ALSO READ:കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം? തിരക്ക് കൂട്ടേണ്ട, സമയമുണ്ടെന്ന് രാഹുൽ
പ്രധാനപ്പെട്ട കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ്
തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ കനത്ത തോൽവി നേരിടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നാണ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു രീതിയാണ് ഇപ്പോൾ സിപിഎമ്മിനെ മുന്നോട്ടേക്ക് നയിക്കുന്നത് എന്നും വിമർശനം. കൂടാതെ തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറി എന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി യോഗത്തിൽ ആരോപണം ഉയർത്തി.
പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി
അധികാരം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ എം വി ഗോവിന്ദൻ കാണിച്ചുകൂട്ടിയ കാര്യങ്ങളും അണികളിലും പ്രവർത്തകരിലും വിയോജിപ്പ് സൃഷ്ടിച്ചു. പ്രധാനമായും തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി എന്നും ഇത് പാർട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചു എന്നും വിമർശനം ഉയർന്നു. അതേസമയം കേരള കോൺഗ്രസ് എംന്റെ ഇത്തരത്തിലുള്ള പരസ്യ ആരോപണങ്ങളിൽ സിപിഎം നേതൃത്വം കടുത്ത അതൃപ്ത്തിയും അറിയിച്ചിട്ടുണ്ട്. മുന്നണി യോഗത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഇത്തരം കാര്യങ്ങൾ പരസ്യമായി സ്റ്റിയറിങ് കമ്മിറ്റിയിൽ ഉന്നയിച്ചതിലും അത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിലുമാണ് അതൃപ്ത്തി. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തോതിലുള്ള തോൽവി നേരിട്ടതിനു പിന്നാലെ കോടിയേരി ബാലകൃഷ്ണനെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും ചർച്ചകളും ആണ് ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിലായിരുന്നു കേരള കോൺഗ്രസ് എം ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.
ENGLISH SUMMARY
Chief Minister Pinarayi Vijayan and CPM state secretary MV Govindan were heavily criticized at the Kerala Congress M Steering Committee meeting held in Kottayam. says that both of them are responsible for the heavy defeat of the LDF in the assembly elections. The committee meeting also made remarks praising the late leader Kodiyeri Balakrishnan.