Kerala Doctors Strike: രോഗികളുടെ ശ്രദ്ധയ്ക്ക്…; മെഡിക്കൽ കോളജുകളിൽ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടർമാരുടെ സമരം

Kerala Doctors Strike Today: ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ നവംബർ അഞ്ച്, 13, 21, 29 തീയതികളിലും ഡോക്ടർമാർ ഒപിയിലെത്തില്ലെന്നാണ് പുതിയ വിവരം. കൂടാതെ മെഡിക്കൽ വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും പ്രതിഷേധക്കാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.

Kerala Doctors Strike: രോഗികളുടെ ശ്രദ്ധയ്ക്ക്...; മെഡിക്കൽ കോളജുകളിൽ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടർമാരുടെ സമരം

പ്രതീകാത്മക ചിത്രം

Published: 

28 Oct 2025 08:56 AM

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നടത്തിയ സമരം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്‌കരിക്കും. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും പ്രതിഷേധക്കാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ നവംബർ അഞ്ച്, 13, 21, 29 തീയതികളിലും ഡോക്ടർമാർ ഒപിയിലെത്തില്ലെന്നാണ് പുതിയ വിവരം. കൂടാതെ മെഡിക്കൽ വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. എന്നാൽ ഈ ദിവസങ്ങളിൽ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകൾക്ക് യാതൊരു മുടക്കവും വരുത്തില്ല.

Also Read: പിഎം ശ്രീ പദ്ധതി; വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

ഔദ്യോഗിക യോഗങ്ങൾ ബഹിഷ്‌കരിക്കുന്നതും തുടരാനാണ് തീരുമെന്ന് കെജിഎംസിടിഎ സംഘം അറിയിച്ചു. എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, പിഎസ്സി നിയമനങ്ങൾ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടൻ നൽകുക, സ്ഥിരം നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഏറെ കാലമായി ഡോക്ടർമാരുടെ ഭാ​ഗത്ത് നിന്ന് ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാ​ഗത്ത് നിന്ന് യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.

വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ