AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: കണ്ണൂര്‍ കോട്ടകള്‍ ഇളകി; സിപിഎം വിട്ടവര്‍ ‘തൂക്കി ചുവന്ന കരങ്ങളോടെ’

CPM’s Internal Crisis and the 2026 Verdict: കണ്ണൂരിലെ ഇടതുകോട്ടകള്‍ ഇത്രമാത്രം ഇളകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ധര്‍മ്മടത്ത് വിറച്ചു. ധര്‍മ്മടത്ത് ആദ്യ നാലു റൗണ്ടുകളില്‍ യുഡിഎഫിന്റെ വിപി അബ്ദുള്‍ റഷീദ് പിണറായിയെ പിന്നിലാക്കിയിരുന്നു.

Kerala Assembly Election 2026: കണ്ണൂര്‍ കോട്ടകള്‍ ഇളകി; സിപിഎം വിട്ടവര്‍ ‘തൂക്കി ചുവന്ന കരങ്ങളോടെ’
ജി സുധാകരൻ, ടി കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻImage Credit source: Facebook
Jayadevan AM
Jayadevan AM | Updated On: 04 May 2026 | 01:48 PM

തിരുവനന്തപുരം, 4-5-2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും ഒരുപോലെ പ്രവചിച്ചിരുന്നെങ്കിലും, കണ്ണൂരിലെ ഇടതുകോട്ടകള്‍ ഇത്രമാത്രം ഇളകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ധര്‍മ്മടത്ത് വിറച്ചു. ധര്‍മ്മടത്ത് ആദ്യ നാലു റൗണ്ടുകളില്‍ യുഡിഎഫിന്റെ വിപി അബ്ദുള്‍ റഷീദ് പിണറായിയെ പിന്നിലാക്കിയിരുന്നു. ധര്‍മ്മടത്ത് താന്‍ തോറ്റാല്‍ പോലും, ആ തോല്‍വിക്ക് തിളക്കം പകരാന്‍ അബ്ദുല്‍ റഷീദിന് സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ മറ്റ് ഇടതുകോട്ടകളും വിറപ്പിക്കാന്‍ യുഡിഎഫിന് സാധിച്ചു. മട്ടന്നൂരടക്കം ഭൂരിപക്ഷം കുറഞ്ഞു. കൂടുതല്‍ ഞെട്ടിച്ചത് പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളാണ്.

സിപിഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി പുറത്തേക്ക് എത്തിയവരെ പിന്തുണയ്ക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയതന്ത്രം വന്‍ വിജയമായി. ഒറ്റപ്പാലത്ത് പികെ ശശിയെ നിര്‍ത്തിയുള്ള പരീക്ഷണം മാത്രമാണ് പാളിയത്. എന്നാല്‍ വി കുഞ്ഞിക്കൃഷ്ണനും, ടികെ ഗോവിന്ദനും, ജി സുധാകരനും സിപിമ്മിന് കനത്ത പ്രഹരമാണ് നല്‍കിയത്.

അമ്പലപ്പുഴയില്‍

യുഡിഎഫിന് ബാലികേറാമലയായിരുന്ന അമ്പലപ്പുഴയില്‍ മുന്‍ സിപിഎം നേതാവ് ജി. സുധാകരന്‍ വിജയത്തോട് അടുക്കുകയാണ്. നിലവിലെ എംഎല്‍എ എച്ച് സലാമിനെ 12742 വോട്ടുകള്‍ക്ക് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജി. സുധാകരന്‍ പിന്നിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയാണ് സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പടിയിറങ്ങിയത്. പരമ്പരാഗത ഇടത് വോട്ടുകളിൽ സുധാകരന്‍ വലിയ വിള്ളലുണ്ടാക്കി.

Also Read: Vadakara Constituency Result 2026: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌

തളിപ്പറമ്പില്‍

1977 മുതല്‍ സിപിഎം തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ്. സിപിഎം ബന്ധം ഉപേക്ഷിച്ചെത്തിയ ടികെ ഗോവിന്ദന്‍ 19054 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്വത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ടികെ ഗോവിന്ദന് പിന്നില്‍ പാര്‍ട്ടി അണികള്‍ അണിനിരന്നെന്ന യാഥാര്‍ത്ഥ്യം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

പയ്യന്നൂരില്‍

രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ചാണ് സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി വിട്ടത്. ഇന്നേ വരെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ജയിക്കാത്ത പയ്യന്നൂരില്‍, കുഞ്ഞിക്കൃഷ്ണന് എന്ത് സാധിക്കുമെന്നായിരുന്നു രാഷ്ട്രീയ കേരളം ഉന്നയിച്ച ചോദ്യം.

രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ചാണ് സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി വിട്ടത്. ഇന്നേ വരെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ജയിക്കാത്ത പയ്യന്നൂരില്‍, കുഞ്ഞിക്കൃഷ്ണന് എന്ത് സാധിക്കുമെന്നായിരുന്നു രാഷ്ട്രീയ കേരളം ഉന്നയിച്ച ചോദ്യം. കഴിഞ്ഞ തവണ 49,780 വോട്ടുകള്‍ക്ക് ടിഐ മധുസൂദനന്‍ വിജയിച്ച മണ്ഡലമാണ് പയ്യന്നൂര്‍. 7,487 വോട്ടുകള്‍ക്കാണ് പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ മധുസൂദനനെ പരാജയപ്പെടുത്തിയത്.

ആശ്വാസം ഒറ്റപ്പാലത്ത് മാത്രം

പാര്‍ട്ടി വിട്ടവര്‍ എതിര്‍പക്ഷത്ത് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഒറ്റപ്പാലത്ത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വകയുള്ളത്. 26,910 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ അഡ്വ. കെ. പ്രേംകുമാര്‍ ലീഡ് ചെയ്യുന്നു.

English Summary

Explore the performance of former CPM rebels G. Sudhakaran in Ambalappuzha, T.K. Govindan in Taliparamba, and V. Kunhikrishnan in Payyannur during the 2026 Kerala Assembly Elections. Know how the impacted final results.

Follow Us