Kerala assembly election 2026: നിയമസഭാ പോരാട്ടത്തിൽ കെ. കെ. ശൈലജ ഇത്തവണയില്ലേ? സിപിഎം സാധ്യത പട്ടികയെത്തി, പിണറായിക്ക് മാത്രം ഇളവ്

Kerala Election 2026, KK Shailaja Likely to Miss Out: സംസ്ഥാന സെക്രട്ടറിയായതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന എം.വി. ഗോവിന്ദന് പകരം എൻ. സുകന്യ, പി.കെ. ശ്യാമള എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.

Kerala assembly election 2026: നിയമസഭാ പോരാട്ടത്തിൽ കെ. കെ. ശൈലജ ഇത്തവണയില്ലേ? സിപിഎം സാധ്യത പട്ടികയെത്തി, പിണറായിക്ക് മാത്രം ഇളവ്

KK Shailaja, Pinarayi Vijayan

Edited By: 

Jenish Thomas | Updated On: 02 Mar 2026 | 05:06 PM

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ കണ്ണൂർ സിപിഎമ്മിൽ സജീവമാകുന്നു. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മുൻ മന്ത്രി കെ.കെ. ശൈലജയെ ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് രൂപം നൽകിയത്.

ശൈലജയ്ക്ക് ഇളവ് ലഭിക്കുമോ?

സിപിഎമ്മിന്റെ ടു ടേം വ്യവസ്ഥ അനുസരിച്ച് രണ്ട് തവണ മത്സരിച്ചവർ മാറിനിൽക്കേണ്ടതാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഈ വ്യവസ്ഥയിൽ നിന്ന് നിലവിൽ ഇളവ് നൽകാൻ സാധ്യത. ഇതോടെയാണ് മട്ടന്നൂർ എംഎൽഎ ആയ കെ.കെ. ശൈലജ പട്ടികയ്ക്ക് പുറത്തായത്. എന്നാൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ അന്തിമ തീരുമാനം എടുക്കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. കെ.കെ. ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ പേരാണ് മട്ടന്നൂരിൽ സജീവ പരിഗണനയിലുള്ളത്.

Also read – അയ്യപ്പൻ എന്റെ ജ്യേഷ്ഠ സഹോദരൻ! ഏപ്രിൽ ഒന്നിന് എല്ലാവരും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി

സംസ്ഥാന സെക്രട്ടറിയായതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന എം.വി. ഗോവിന്ദന് പകരം എൻ. സുകന്യ, പി.കെ. ശ്യാമള എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തെ മാറ്റുന്നത് വിവാദങ്ങൾ ശരിവെക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.

പേരാവൂരിലെ കാര്യമെടുത്താൽ കഴിഞ്ഞ തവണ നേരിയ വോട്ടിന് പരാജയപ്പെട്ട സക്കീർ ഹുസൈനെ തന്നെ വീണ്ടും രംഗത്തിറക്കിയേക്കും എന്നാണ് സൂചന. അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷിനും, കല്യാശ്ശേരിയിൽ വി. വിജിനും വീണ്ടും അവസരം ലഭിച്ചേക്കും. തലശ്ശേരിയിൽ സ്പീക്കർ എ.എൻ. ഷംസീറിന് പകരം കാരായി രാജന്റെ പേരും ചർച്ചയിലുണ്ട്. കണ്ണൂരിലെ ഈ സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടി സംസ്ഥാന നേതൃത്വം വരുത്തുന്ന മാറ്റങ്ങളായിരിക്കും വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവുക.

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ