Kerala Assembly Election 2026: കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ ജോസഫ് തിളങ്ങി, ജോസ് മങ്ങി; പാലാ വീണ്ടും പോയി

Kerala Congress (Joseph) vs KC(M): കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭൂമിയില്‍ ജോസഫ് വിഭാഗം കരുത്ത് കാട്ടിയപ്പോള്‍, മാണി ഗ്രൂപ്പ് സംപൂജ്യരാകുന്നതാണ് കാഴ്ച. പാലായില്‍ തുടര്‍ച്ചയായ തവണയും ജോസ് കെ. മാണി തോറ്റു. 2,417 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തോല്‍പിച്ചത്.

Kerala Assembly Election 2026: കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ ജോസഫ് തിളങ്ങി, ജോസ് മങ്ങി; പാലാ വീണ്ടും പോയി

ജോസ് കെ മാണി, അപു ജോൺ, പി ജെ ജോസഫ്

Published: 

04 May 2026 | 02:59 PM

കോട്ടയം, 4-5-2026: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയചിത്രം അടിമുടി മാറി. കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭൂമിയില്‍ ജോസഫ് വിഭാഗം കരുത്ത് കാട്ടിയപ്പോള്‍, മാണി ഗ്രൂപ്പ് സംപൂജ്യരാകുന്നതാണ് കാഴ്ച. പാലായില്‍ തുടര്‍ച്ചയായ തവണയും ജോസ് കെ. മാണി തോറ്റു. 2,417 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തോല്‍പിച്ചത്. തോല്‍വി അംഗീകരിക്കുന്നുവെന്നും, കാരണങ്ങള്‍ പരിശോധിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തവണ 12 സീറ്റില്‍ മത്സരിച്ച ജോസ് വിഭാഗം അഞ്ച് സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റില്‍ പോലും മുന്നേറ്റം സാധ്യമായില്ല. എന്നാല്‍ ജോസഫ് വിഭാഗം ഏഴു സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്.

കടുത്തുരുത്തിയില്‍ മോന്‍സ് തന്നെ

കടുത്തുരുത്തിയില്‍ വീണ്ടും കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് വിജയക്കൊടി പാറിച്ചു. 27370 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോന്‍സ് കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മിയെ തോല്‍പിച്ചത്. 2006 മുതല്‍ മോന്‍സാണ് കടുത്തുരുത്തിയില്‍ ജയിക്കുന്നത്.

Also Read: Kerala Assembly Election 2026: കണ്ണൂര്‍ കോട്ടകള്‍ ഇളകി; സിപിഎം വിട്ടവര്‍ ‘തൂക്കി ചുവന്ന കരങ്ങളോടെ’

തൊടുപുഴയില്‍

പിജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്റെ മകന്‍ അപു ജോണ്‍ ജോസഫ് തൊടുപുഴയില്‍ വന്‍ വിജയത്തിലേക്കാണ് കടക്കുന്നത്. ഭൂരിപക്ഷം 40,000 കടന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സിറിയക് ചാഴിക്കാടന് നിരാശ.

ചങ്ങനാശ്ശേരി

ചങ്ങനാശേരിയില്‍ 8,368 വോട്ടുകള്‍ക്കായിരുന്നു കേരള കോണ്‍ഗ്രസിലെ വിനു ജോബ് കുഴിമണ്ണിലിന്റെ വിജയം. നിലവിലെ എംഎല്‍എയായിരുന്ന ജോബ് മൈക്കിളിനെയാണ് വിനു ജോബ് പരാജയപ്പെടുത്തിയത്.

ഇടുക്കി

2001 മുതല്‍ റോഷി അഗസ്റ്റിന്‍ തുടര്‍ച്ചയായി ജയിച്ചുവന്ന ഇടുക്കിയില്‍ ഇത്തവണ കോണ്‍ഗ്രസിലെ റോയ് കെ പൗലോസ് ജയിച്ചു. കേരള കോണ്‍ഗ്രസ് എം നേതാവും, മന്ത്രിയുമായ റോഷിയെ 23,822 വോട്ടുകള്‍ക്കാണ് റോയ് തോല്‍പിച്ചത്.

കാഞ്ഞിരപ്പള്ളി

15 വര്‍ഷം ജനപ്രതിനിധിയായിരുന്ന എന്‍ ജയരാജിനെ കാഞ്ഞിരപ്പള്ളിക്കാര്‍ ഇത്തവണ കൈവിട്ടു. 5,662 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ റോണി കെ ബേബി നേടിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മണ്ഡലത്തില്‍ പരാജയപ്പെട്ടു.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് കോണ്‍ഗ്രസിന്റെ സെബാസ്റ്റിന്‍ എംജെ സ്വന്തമാക്കിയത്. നിലവിലെ എംഎല്‍എയായ സെബാസ്റ്റിന്‍ കുളത്തുങ്കലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പിസി ജോര്‍ജാണ് മൂന്നാമത്. ഇത് കൂടാതെ പെരുമ്പാവൂര്‍, പിറവം, കാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് എമ്മിന് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനായില്ല.

English Summary

Kerala Congress Joseph faction showed a strong performance in the 2026 Kerala Assembly elections. They successfully outpaced the Jose K. Mani group in several key constituencies. This victory has significantly strengthened the Joseph faction’s position within the UDF. Consequently, the results indicate a major shift in Central Travancore politics.

Loading...
Unable to load recommendations.
Follow Us
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം