Kerala Film Policy: സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം, ലഹരിക്കെതിരെ കർശന നടപടി! സർക്കാർ അംഗീകരിച്ച സിനിമാനയരേഖ പുറത്ത്

പ്രധാനപ്പെട്ട 92 നയങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.സിനിമയിലെ വിവിധ കമ്മിറ്റികളിൽ 30% സ്ത്രീകൾക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കണം...

Kerala Film Policy: സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം, ലഹരിക്കെതിരെ കർശന നടപടി! സർക്കാർ അംഗീകരിച്ച സിനിമാനയരേഖ പുറത്ത്

Cm Pinarayi Vijayan

Published: 

15 Mar 2026 | 08:57 AM

സംസ്ഥാന സർക്കാർ അംഗീകരിച്ച സിനിമാ നയരേഖ പുറത്ത്. ലഹരിക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന് പുറമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സിനിമയിലെ വിനോദ നികുതി പിൻവലിക്കണമെന്ന നിർദ്ദേശവും അടക്കം ഉൾപ്പെട്ട നയരേഖയ്ക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പ് ആയതിനാൽ അടുത്ത സർക്കാരിന്റെ കാലത്ത് മാത്രമായിരിക്കും സിനിമയിലെ ശുപാർശകളിൽ ഉത്തരവ് ഉണ്ടാവുക.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങളും ആശങ്കകളെയും തുടർന്ന് ഡബ്ല്യൂ സി സി ഉൾപ്പെടെയുള്ള സ്ത്രീ സംഘടനയുടെ ഇടപെടലിനെ തുടർന്നാണ് സിനിമയിലെ തൊഴിൽ സുരക്ഷ, ലിംഗ നീതി ഉൾപ്പെടെ എല്ലാ കാര്യങ്ങളും മെച്ചപ്പെടുത്തുവാൻ വേണ്ടി സിനിമാ നയം കൊണ്ടുവരാൻ സർക്കാർ ശ്രമം നടത്തിയത്. പ്രധാനപ്പെട്ട 92 നയങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

സിനിമയിലെ വിവിധ കമ്മിറ്റികളിൽ 30% സ്ത്രീകൾക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കണം. സിനിമാ സെറ്റുകളിലെ ആഭ്യന്തര സമിതികളെ നിരീക്ഷിക്കുന്നതിനു വേണ്ടി സ്വതന്ത്ര ട്രിബ്യൂണൽ സ്ഥാപിക്കപ്പെടണം. ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി സിനിമ സെറ്റുകളിൽ ആവശ്യമെങ്കിൽ വനിത പുരുഷ സിപിഎം മാരെ ഏർപ്പെടുത്തണം എന്നിവയും ശുപാർഷകളിൽ ഉൾപ്പെടുന്നു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം