Ssubstandard Coconut Oil: വില വര്‍ധനവ് മുതലെടുത്ത് വ്യാജ വെളിച്ചെണ്ണകള്‍; പിടികൂടാനുറച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
Operation Life Continues In Kerala To Seize Fake Coconut Oil: കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കൂടുതല്‍ വെളിച്ചെണ്ണകള്‍ പിടികൂടിയത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വ്യാജ വെളിച്ചെണ്ണകള്‍ പിടികൂടാന്‍ പരിശോധനകള്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യവകുപ്പ്. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ 1800 425 1125 എന്ന നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാജ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്നത്. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് സംശയാസ്പദമായി പിടികൂടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിടികൂടിയത് കൊല്ലം ജില്ലയില്‍ നിന്നാണ്. ‘ഓപ്പറേഷന്‍ ലൈഫി’ന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
കൊല്ലത്ത് കേര സൂര്യ എന്ന പേരില്‍ വില്‍പനയ്ക്ക് തയ്യാറാക്കിയ 5800 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ വിലാസത്തിലാണ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എഫ്എസ്എസ്എഐ നമ്പര്‍ അടക്കം വ്യാജമായിരുന്നു. പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ നേതൃത്വം നല്‍കി.
പിടിച്ചെടുത്തവ
- കേര സൂര്യ
- കേര ഹരിതം
- ഹരിഗീതം
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കൂടുതല്‍ വെളിച്ചെണ്ണകള്‍ പിടികൂടിയത്.
Also Read: Coconut Price: പച്ചത്തേങ്ങയ്ക്ക് 55 രൂപ, കൊപ്രയും വീണു; വെളിച്ചെണ്ണയ്ക്ക് വില കുറയുമോ?
കണക്കുകള്‍ ഇങ്ങനെ
- കൊല്ലം ജില്ലയില്‍ പിടിച്ചെടുത്തത്: 9337 ലിറ്റര്‍ വെളിച്ചെണ്ണ
- ആലപ്പുഴ ജില്ലയില്‍ പിടിച്ചെടുത്തത്: 6530 ലിറ്റര്‍ വെളിച്ചെണ്ണ