Welfare Pension Hiked: വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ വർധിപ്പിച്ചു

Kerala Government Unveils Major Announcements: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചത്, ആശാ വർക്കർമാരുടെ അലവൻസ് കൂട്ടിയത്, സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശികയിൽ ഒരു ഗഡു അനുവദിക്കാനുള്ള തീരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Welfare Pension Hiked: വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ വർധിപ്പിച്ചു

CM Pinarayi Vijayan

Published: 

29 Oct 2025 17:55 PM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ ശ്രദ്ധേയമായ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചത്, ആശാ വർക്കർമാരുടെ അലവൻസ് കൂട്ടിയത്, സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശികയിൽ ഒരു ഗഡു അനുവദിക്കാനുള്ള തീരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ബജറ്റ് പ്രഖ്യാപനങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ സുപ്രധാന തീരുമാനങ്ങൾ അറിയിച്ചത്.

 

ക്ഷേമ പെൻഷൻ വർദ്ധനവ്

 

സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ 400 രൂപ വർധിപ്പിച്ച് 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി.ഈ വർധനവിനായി പ്രതിവർഷം 13,000 കോടി രൂപ നീക്കിവെക്കും.
കൂടാതെ സാമൂഹിക ക്ഷേമ പദ്ധതികളിൽ നിലവിൽ ഗുണഭോക്താക്കൾ അല്ലാത്ത, ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്ന ഒരു പുതിയ ‘സ്ത്രീസുരക്ഷാ പെൻഷൻ’ പദ്ധതി ആരംഭിക്കും.

 

Also Read: Gold Rate: സ്വർണം വീണ്ടും പണി തരോ? ചെറുതായൊന്ന് കൂടിയിട്ടുണ്ടേ, ഒരു പവന് ഇത്രയും രൂപ…

 

35 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്കാണ് ഈ സഹായം ലഭിക്കുക. നിലവിൽ മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കാത്ത എ.എ.വൈ (മഞ്ഞ കാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും. ഈ പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളായി 33.34 ലക്ഷം സ്ത്രീകൾ മാറും. ഇതിലൂടെ പ്രതിവർഷം 3800 കോടി രൂപയുടെ അധിക ചിലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും