AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാസം 1,000 രൂപ വീതം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Kerala Government For Women and Youth: 35 മുതല്‍ 60 വസയ് വരെയുള്ള സ്ത്രീകള്‍ക്കാണ് ക്ഷേമ പദ്ധതി വഴി സഹായം ലഭിക്കുക. സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം ലഭിക്കുമെന്ന് പിണറായി അറിയിച്ചു

Pinarayi Vijayan: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാസം 1,000 രൂപ വീതം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻImage Credit source: PTI
shiji-mk
Shiji M K | Updated On: 29 Oct 2025 21:26 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ യാതൊരുവിധ സഹായവും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ട്രാന്‍സ് യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കാണ് മുഖ്യമന്ത്രി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് പുറമെ യുവാക്കള്‍ക്ക് 1,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമായി.

35 മുതല്‍ 60 വസയ് വരെയുള്ള സ്ത്രീകള്‍ക്കാണ് ക്ഷേമ പദ്ധതി വഴി സഹായം ലഭിക്കുക. സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം ലഭിക്കുമെന്ന് പിണറായി അറിയിച്ചു. എഎവൈ, പിഎച്ച്എച്ച് വിഭാഗം എന്നിങ്ങനെയുള്ള റേഷന്‍ കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്കാണ് 1,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇതിന് പുറമെ ക്ഷേമപെന്‍ഷന്‍ തുകയിലും വന്‍ വര്‍ധനവ്. ക്ഷേമപെന്‍ഷനില്‍ 400 രൂപ ഉയര്‍ത്തി 2,000 രൂപയാക്കി. കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് ആയിരം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗഡു ഡിഎയിലും വര്‍ധനവുണ്ട്.

Also Read: Welfare Pension Hiked: വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ വർധിപ്പിച്ചു

അംഗനവാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവരുടെ ഓണറേറിയം ആയിരം രൂപ ഉയര്‍ത്തി. സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയവും ആശമാര്‍ക്ക് 1,000 രൂപ വര്‍ധിപ്പിച്ചുള്ള ഓണറേറിയവും നല്‍കും. ആയമാരുടെ വേതനം ആയിരം രൂപ ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്ന് 200 രൂപയാക്കി ഉയര്‍ത്തുന്നതാണ്. നവംബര്‍ 1 മുതല്‍ ഇവയെല്ലാം പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.