Kerala Cabinet Decision: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭായോഗത്തില്‍ തീരുമാനം

Financial assistance to Mithun's family: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക അനുവദിക്കും. മിഥുന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും 10 ലക്ഷം രൂപ നല്‍കും

Kerala Cabinet Decision: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭായോഗത്തില്‍ തീരുമാനം

മിഥുന്‍, കേരള സെക്രട്ടേറിയറ്റ്‌

Published: 

30 Jul 2025 | 06:24 PM

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക അനുവദിക്കും. മിഥുന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ നല്‍കി. അധ്യാപക സംഘടനയായ കെഎസ്ടിഎയും 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സംഘടന പ്രഖ്യാപിച്ചത് 10 ലക്ഷം രൂപയാണെങ്കിലും, ഒറ്റ ദിവസം കൊണ്ട് പ്രവര്‍ത്തകര്‍ സമാഹരിച്ച 11,10,225 രൂപ മിഥുന്റെ കുടുംബത്തിന് കൈമാറിയതായി സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലാണ് തുക കൈമാറിയത്.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിക്ക് ‘റെക്കോഡ് ഓഫ് റൈറ്റ്‌സ്’ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പുഞ്ചിരിമട്ടം ഉന്നതി, പുതിയ വില്ലേജ് ഉന്നതി എന്നിവയിലെ എട്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. എറാട്ടുകണ്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളെ മുണ്ടക്കൈ പട്ടികയില്‍ ഉള്‍പ്പെടുത്തും. 10 സെന്റ് ഭൂമി ഇവര്‍ക്ക് നല്‍കാനും തീരുമാനമായി.

Also Read: K Krishnankutty: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി നല്‍കിയത് അപൂര്‍ണമായ റിപ്പോര്‍ട്ട്; നടപടി ഉറപ്പെന്ന് മന്ത്രി

പുത്തുമല ദുരന്തത്തില്‍ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് സ്മാരകം നിര്‍മിക്കുന്നതിനായി 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മന്ത്രിസഭ അംഗീകരിച്ചു. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റില്‍ 49 കുടുംബങ്ങളെ ഉള്‍പ്പെടുത്താനും വിലങ്ങാട് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.

Related Stories
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ