Private Hospital: തോന്നുംപടി വേണ്ട, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവിന് നിയന്ത്രണം വരുന്നു
Kerala Govt Prepares Strict Regulations for Private Hospital Medical Bills: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ അമിതമായ ചികിത്സ ചെലവിന് നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഒരു നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിക്കുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതിയെ ആണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ അമിതമായ ചികിത്സ ചെലവിന് നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഒരു നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിക്കുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതിയെ ആണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
നിലവിൽ ഒരേ സേവനത്തിന് തന്നെ വ്യത്യസ്തമായ തുകകളാണ് ഓരോ സ്വകാര്യ ആശുപത്രികളും ഈടാക്കി വരുന്നത്. ഒരു നിയന്ത്രണവും ഈ കാര്യത്തിൽ നിലവിലില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിലെ ചെലവ് പലപ്പോഴും താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇതു സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും നേരത്തെ സൂചനകൾ നൽകിയിരുന്നു.
Also Read: തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനങ്ങൾ തള്ളി വി ഡി സതീശൻ
മരുന്നുകളുടെ വില, വിവിധതരം പരിശോധനകൾക്ക് ഉള്ള നിരക്ക്, മുറി വാടക കൾ, വിവിധ ചികിത്സാ നടപടിക്രമങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങളുടെ നിരക്കുകളിൽ ആണ് സുതാര്യതയും നിയന്ത്രണവും കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നത്. പലപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധാരണക്കാർ മടിക്കുന്നതിന്റെ പ്രധാന കാരണം അമിതമായ ബില്ലിനെ കുറിച്ചുള്ള ഭയമാണ്.
കരട് ബിൽ തയ്യാറാക്കുന്നതിനായി നിയോഗിച്ചിട്ടുള്ള സമിതി കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും. ചികിത്സ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കും എന്നാണ് കരുതുന്നത്. സ്വകാര്യ ആശുപത്രികൾക്കുള്ള മരുന്നുകൾ സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വാങ്ങി നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നു. വിദേശ കമ്പനികളുടെ ആധിപത്യം വർദ്ധിച്ച ചില സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയിൽ മുറി വാടക ഉൾപ്പെടെയുള്ളവ വർദ്ധിപ്പിക്കുന്നുണ്ട് എന്നും അതുകൊണ്ട് മരുന്നുകളുടെ വിലയിൽ ഉൾപ്പെടെ നിയന്ത്രണം വേണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.
English Summary
The state government is preparing to curb the exorbitant treatment costs in private hospitals. The government has announced that preparations are underway to introduce new legislation aimed at standardizing treatment charges in private hospitals.