Highcourt Change Dress Code: കൊടും ചൂട്, കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നൽകി ഹൈക്കോടതി

Kerala Highcourt Change Lawyers Dress Code: ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നൽകണമെന്നായിരുന്നു ആവശ്യം.

Highcourt Change Dress Code: കൊടും ചൂട്, കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നൽകി ഹൈക്കോടതി

High Court

Published: 

18 Mar 2025 | 06:51 AM

കൊച്ചി: സംസ്ഥാനത്ത് ദിനംപ്രതി കൂടിവരുന്ന കനത്ത് ചൂട് കണക്കിലെടുത്ത് അഭിഭാഷകർക്ക് ഡ്രസ് കോഡിൽ ഇളവ് നൽകി കേരള ഹൈക്കോടതി. വിചാരണക്കോടതികളിൽ അഭിഭാഷകർ ഇനി കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മെയ് 31 വരെയാണ് ഈ ഇളവ് ലഭിക്കുക. അതേസമയം ഹൈക്കോടതി അഭിഭാഷകർക്ക് കറുത്ത ഗൗണിൽ ഇളവ് നൽകിയിട്ടുണ്ട്.

ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നൽകണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ വർഷവും സമാനമായ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വേനൽചൂടിന്റെ പശ്ചാത്തലത്തിൽ മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയവും പാസാക്കിയിരുന്നു. അതേസമയം ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. അതുകൊണ്ട് പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണം.

പകൽ 11 മണി മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്