AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Highcourt: അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെ; ഹൈക്കോടതി

Kerala Highcourt On Techers Arrest: കുട്ടികളുടെ നല്ല ഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ ഉടനെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയം അധ്യാപകർക്ക് ഉണ്ടാകരുത്. ആ ഭയത്തോടെ ആവരുത് അവർ ജോലി ചെയ്യേണ്ടതെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് ഇറക്കിയത്.

Kerala Highcourt: അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെ; ഹൈക്കോടതി
HighcourtImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 15 Mar 2025 06:16 AM

കൊച്ചി: സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും കോടതി പറഞ്ഞു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ ഉടനെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയം അധ്യാപകർക്ക് ഉണ്ടാകരുത്. ആ ഭയത്തോടെ ആവരുത് അവർ ജോലി ചെയ്യേണ്ടതെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് ഇറക്കിയത്. അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതേ കൈയിൽ കരുതുന്നത് പോലും വിദ്യാർത്ഥികളിൽ നല്ല മാറ്റമുണ്ടാക്കും. അധ്യാപകരെ തടഞ്ഞുവയ്ക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും വാർത്തകളാണ് ദിവസേൻ കേൾക്കുന്നത്. ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കാനാകില്ല.

അധ്യാപകരാണ് കുട്ടികളെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ചുനോക്കിയെന്നും പറഞ്ഞ് പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വന്നേക്കാം. അങ്ങനെയുള്ളപ്പോൾ ആദ്യം പ്രാഥമികാന്വേഷണം നടത്തണം. എന്ന് കരുതി യുക്തിരഹിതമായ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കാം എന്നല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്നിൽ വരുന്ന ഏത് കേസും രജിസ്റ്റർ ചെയ്യുന്നതിനുമുൻപ് പ്രാഥമികാന്വേഷണം നടത്തണം. ആവശ്യമെങ്കിൽ അധ്യാപകർക്ക് കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാം. കേസിൻ്റെ പ്രാഥമികാന്വേഷണഘട്ടത്തിൽ അറസ്റ്റു ചെയ്യാൻ പാടില്ല. ഇക്കാര്യം നിർദേശിച്ചുകൊണ്ട് പോലീസ് മേധാവി ഒരുമാസത്തിനുള്ളിൽ സർക്കുലർ പുറത്തിറക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.