Kerala Kumbh Mela 2026: കേരള കുംഭമേള; ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് പ്രത്യേക സ്റ്റോപ്പ്

Special Stop At Kuttippuram Railway Station: കുറ്റിപ്പുറത്ത് ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ്. കേരള കുംഭമേളയുമായി ബന്ധപ്പെട്ടാണ് സ്റ്റോപ്പ് അനുവദിച്ചത്.

Kerala Kumbh Mela 2026: കേരള കുംഭമേള; ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് പ്രത്യേക സ്റ്റോപ്പ്

ട്രെയിൻ

Published: 

25 Jan 2026 | 03:50 PM

കേരള കുംഭ മേള അഥവാ തിരുനാവായ മഹാമാഘ കലോത്സവത്തിൻ്റെ ഭാഗമായി ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ്. തീർത്ഥാടകർക്ക് കുംഭമേളയിലെത്താനും മടങ്ങിപ്പോകാനുമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് താത്കാലികമായി പ്രത്യേക സ്റ്റോപ്പ് അനുവദിച്ചത്.

മൂന്ന് ട്രെയിനുകളാണ് കുറ്റിപ്പുറത്ത് നിർത്തുക. തിരുവനന്തപുരം – നോര്‍ത്ത് മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ – മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ നമ്പർ 16355 അന്ത്യോദയ എക്സ്പ്രസ് ജനുവരി 24നും 31നും കുറ്റിപ്പുറത്ത് നിർത്തും. പുലർച്ചെ 3.34നാണ് ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലെത്തുക. ജനുവരി 24, 26, 31 തീയതികളിൽ ട്രെയിൻ നമ്പർ 12081 ജനശതാബ്ദി എക്സ്പ്രസ് പുലർച്ചെ 6.59ന് കുറ്റിപ്പുറം സ്റ്റേഷനിലെത്തും. ട്രെയിൻ നമ്പർ 12685 ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് ജനുവരി 24, 25, 30, 31 തീയതികളിൽ പുലർച്ചെ 2.14നാണ് കുറ്റിപ്പുറത്ത് നിർത്തുക.

Also Read: KSRTC New Superfast: കെഎസ്ആർടിസിയുടെ മൂന്ന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് സർവീസുകൾകൂടി എത്തി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഭാരതപ്പുഴയുടെ പുണ്യതീരത്ത് കുംഭമേള പുനർജനിക്കുമ്പോൾ ഭക്തർക്ക് സൗകര്യം ഉറപ്പാക്കുക എന്നത് തൻ്റെ കടമയാണെന്ന് സുരേഷ് ഗോപി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കുംഭമേളയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം സ്റ്റേഷനിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിരുന്നു എന്നും ഈ സാഹചര്യത്തിലാണ് തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം