Kerala Local Body Election Result 2025: ഒന്നൊന്നര തിരിച്ചുവരവ്… കൊച്ചി കോർപ്പറേഷൻ പിടിച്ചെടുത്ത് യുഡിഎഫ്; ഉജ്ജ്വല ജയം

Kerala Local Body Election Result 2025: കൊച്ചിയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി ചർച്ച ചെയ്യപ്പെട്ട ദീപ്തി മേരി വർഗീസ് ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. ദീപ്തി മേരി വർഗീസ് 300 ലേറെ വോട്ടിന് ലീഡ് ചെയ്തിരിക്കുകയാണ്. എൽഡിഎഫിന്റെ മേയർ സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് പല പ്രദേശങ്ങളും യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്.

Kerala Local Body Election Result 2025: ഒന്നൊന്നര തിരിച്ചുവരവ്... കൊച്ചി കോർപ്പറേഷൻ പിടിച്ചെടുത്ത് യുഡിഎഫ്; ഉജ്ജ്വല ജയം

Kochi Corporation UDF Wins

Published: 

13 Dec 2025 12:16 PM

കൊച്ചി; സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വമ്പൻ തിരിച്ചുവരവുമായി യുഡിഎഫ്. കൊച്ചി കോർപറേഷനിൽ യുഡിഎഫ് തരംഗമാണ്. കഴിഞ്ഞ കുറി ഇഞ്ചോടിഞ്ച് സീറ്റുകൾ നഷ്ടമായ കൊച്ചി കോർപ്പറേഷനിൽ ഇത്തവണ യുഡിഎഫിൻ്റെ ഒന്നൊന്നര തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥികളായി കരുതപ്പെട്ടവരെല്ലാം ആധികാരികമായാണ് ജയിച്ചിരിക്കുന്നത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് പല പ്രദേശങ്ങളും യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്.

കൊച്ചിയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി ചർച്ച ചെയ്യപ്പെട്ട ദീപ്തി മേരി വർഗീസ് ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. ദീപ്തി മേരി വർഗീസ് 300 ലേറെ വോട്ടിന് ലീഡ് ചെയ്തിരിക്കുകയാണ്. 2020 ൽ എൽഡിഎഫ് ഭരണം പിടിച്ചെടുത്ത കോർപ്പറേഷനാണ് കൊച്ചി. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് ഉറപ്പിച്ചാണ് യുഡിഎഫ് കൊച്ചിയിൽ മത്സരത്തിനിറങ്ങിയത്.

Also Read: കവടിയാർ തൂക്കി ശബരീനാഥ്; പൂജപ്പുര രാധാകൃഷ്ണന് തോൽവി

എന്നാൽ കൊച്ചി കോർപറേഷനിൽ വോട്ടിങ്ങിൽ പോളിങ് ശതമാനം വളരെ കുറവായിരുന്നു. കഴിഞ്ഞ തവണ രേഖപ്പെടുത്തിയ 62.01 എന്ന് പോളിങ് ശതമാനത്തിൽ നിന്നും 0.43 ശതമാനം മാത്രമാണ് ഇത്തവണ ഉയർന്നത്. വോട്ടർ പട്ടികയിലെ അപാകം പോളിങ്ങിനെ വലിയതോതിൽ ബാധിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ട്രെൻഡ് പൂർണമായും യുഡിഎഫിന് അനുകൂലമായാണ് മാറിയിരിക്കുന്നത്. കനത്ത പോരാട്ടത്തിനൊടുവിൽ കോർപ്പറേഷൻ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫിന്റെ പല ശക്തികേന്ദ്രങ്ങളിലും യുഡിഎഫിൻ്റെ തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലായാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതിൻ്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

 

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്