AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala sport booking: ശബരിമലയിലെ സ്‌പോട്ട് ബുക്കിങിൽ ഇളവ്.. പുതിയ മാറ്റങ്ങൾ ഇങ്ങനെ

Sabarimala Spot Booking Limit Removed: നിലവിൽ ശബരിമലയിൽ ഓൺലൈൻ ബുക്കിങ് വഴി 70,000 പേർക്ക് വരെയും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്ക് വരെയും പ്രതിദിനം പ്രവേശനം അനുവദിക്കുന്നുണ്ട്. പമ്പയിൽ നിലവിൽ സ്‌പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Sabarimala sport booking: ശബരിമലയിലെ സ്‌പോട്ട് ബുക്കിങിൽ ഇളവ്.. പുതിയ മാറ്റങ്ങൾ ഇങ്ങനെ
Sabarimala Spot BookingImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 21 Nov 2025 19:57 PM

കൊച്ചി: ശബരിമല തീർഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് പരിധിയിൽ ഹൈക്കോടതി ഇളവ് വരുത്തി. സ്‌പോട്ട് ബുക്കിങ് വഴി പ്രതിദിനം എത്രപേർക്ക് ദർശനത്തിന് അനുമതി നൽകണമെന്ന്, ഓരോ ദിവസത്തെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കാൻ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനും ശബരിമലയിലെ പോലീസ് ചീഫ് കോർഡിനേറ്റർക്കും അധികാരം നൽകി.

നേരത്തെ സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

 

സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കാം

 

നിലവിലെ തിരക്ക് വിലയിരുത്തി സ്‌പോട്ട് ബുക്കിങ് എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർക്കും സന്നിധാനത്തിൻ്റെ ചുമതലയുള്ള എഡിജിപിക്കും ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകി.

ALSO READ: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ

സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് മുൻപ് കുറഞ്ഞിരുന്നു.

 

നിലവിലെ ബുക്കിങ് നില

 

നിലവിൽ ശബരിമലയിൽ ഓൺലൈൻ ബുക്കിങ് വഴി 70,000 പേർക്ക് വരെയും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്ക് വരെയും പ്രതിദിനം പ്രവേശനം അനുവദിക്കുന്നുണ്ട്. പമ്പയിൽ നിലവിൽ സ്‌പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ നിലയ്ക്കൽ മാത്രമാണ് സ്‌പോട്ട് ബുക്കിങ് സൗകര്യമുള്ളത്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കുന്നതിനാണ് തിരക്കിനനുസരിച്ച് എണ്ണം ക്രമീകരിക്കാൻ കോടതി അധികാരം നൽകിയിരിക്കുന്നത്.