AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Holiday : സ്കൂളിൽ പോകാൻ വരട്ടെ! ഇന്ന് അവധി; സർക്കാർ ഓഫീസുകൾക്കും ബാധകം

Kerala Local Holiday Announced in Thiruvananthapuram: തിരഞ്ഞെടുപ്പ് പ്രമാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

Kerala Local Holiday : സ്കൂളിൽ പോകാൻ വരട്ടെ! ഇന്ന് അവധി; സർക്കാർ ഓഫീസുകൾക്കും ബാധകം
Public HolidayImage Credit source: Tv9 Network
sarika-kp
Sarika KP | Updated On: 22 Nov 2025 09:50 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഉറൂസിന്റെ ആദ്യ ദിവസമായ ഇന്ന് നഗര പരിധിയിൽ വരുന്ന സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,തിരഞ്ഞെടുപ്പ് പ്രമാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.

Also Read:ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതൽ ഡിസംബർ രണ്ടു വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്. ബീമാപള്ളി ദർഗ ഷെരീഫിൽ നടക്കുന്ന വാർഷിക ഉറൂസ് ചന്ദനക്കുടം മഹോത്സവം എന്ന പേരിലും അറിയപ്പെടുന്നു.