5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lok Sabha Election Results 2024: ‘സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉറപ്പിച്ചു’; 75 വർഷമായി കേരളത്തിൽ കാത്തിരുന്ന വിജയം-പ്രകാശ് ജാവദേക്കർ

Lok Sabha Election Result in Kerala 2024: തൃശൂരിൽ ആധികമാരികമായ കുതിപ്പാണ് സുരേഷ് ഗോപി നടത്തുന്നത്. അമ്പതിനായിരത്തോളം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുകയാണ്

Kerala Lok Sabha Election Results 2024: ‘സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉറപ്പിച്ചു’; 75 വർഷമായി കേരളത്തിൽ കാത്തിരുന്ന വിജയം-പ്രകാശ് ജാവദേക്കർ
പ്രകാശ് ജാവദേക്കർ | Facebook
arun-nair
Arun Nair | Published: 04 Jun 2024 12:16 PM

തിരുവനന്തപുരം: സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രവിജയം ഉറപ്പിച്ചു എന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. 75 വർഷമായി ബിജെപി കേരളത്തിൽ കാത്തിരുന്ന വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നു. ചരിത്ര വിജയത്തിൽ ബിജെപി സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂരിൽ ആധികമാരികമായ കുതിപ്പാണ് സുരേഷ് ഗോപി നടത്തുന്നത്. അമ്പതിനായിരത്തോളം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായെന്നതൊഴിച്ചാൽ പിന്നീട് ഒരിക്കൽ പോലും സുരേഷ് ഗോപി ലീഡ് വിട്ടുകൊടുത്തില്ല. ഇവിടെ എൽഡിഎഫിൻ്റെ വിഎസ് സുനിൽ കുമാർ രണ്ടാമതും യുഡിഎഫിൻ്റെ വി മുരളീധരൻ മൂന്നാമതുമാണ്.

ALSO READ: Lok Sabha Election Result 2024: സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരത്ത് ലീഡ് നില പലതവണ മാറിമറിഞ്ഞെങ്കിലും അവസാന ഘട്ടത്തിൽ രാജീവ് ചന്ദ്രശേഖർ മുന്നേറുകയാണ്. രാജീവ് ചന്ദ്രശേഖറിൻ്റെ ലീഡ് ഇരുപതിനായിരം കടന്നു. തൃശൂർ സുരേഷ് ഗോപി ഉറപ്പിച്ചപ്പോൾ തിരുവനന്തപുരം ഏറെക്കുറെ രാജീവ് ചന്ദ്രശേഖറും ഉറപ്പിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ആദ്യഫല സൂചനകൾ വന്ന് തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ രൂപം വ്യക്തമാകും.

ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായത് ജൂൺ ഒന്നാം തീയതിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വിടും.

ഇതിനിടെ കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. കേരളത്തിൽ വലിയ വിജയ പ്രതീക്ഷയാണുള്ളത് എന്നും ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

മതേതരത്വത്തിനെതിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്നാണ് പ്രതീക്ഷയെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർ പറഞ്ഞിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശാസ്ത്രീയമല്ല എന്നും ശൈലജ ടീച്ചർ പറഞ്ഞു. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ഫലം വരുമ്പോൾ അത് വ്യക്തമാവുമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. നിലവിൽ വടകരയിൽ ഷാഫി പറമ്പിൽ ലീഡ് ചെയ്യുകയാണ്. വ്യക്തമായ ലീഡാണ് ഷാഫിക്കുള്ളത്.

Latest News