Kerala Working Time: സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുമോ? സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാം?

Kerala government considering making government offices workdays five days: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കിയാല്‍ ശനിയാഴ്ചയും അവധി ദിവസമാകും. കേന്ദ്ര ഓഫീസുകളുടെ മാതൃകയിലുള്ള മാറ്റമാണ് സംസ്ഥാനത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്

Kerala Working Time: സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുമോ? സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാം?

Kerala Secretariat

Updated On: 

27 Aug 2025 14:49 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കിയാല്‍ സംഭവിക്കുന്നത് വന്‍ മാറ്റങ്ങള്‍. പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്നതിനോട് സര്‍വീസ് സംഘടനകള്‍ക്കും യോജിപ്പാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സെപ്തംബര്‍ 11ന് പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലാകും ചര്‍ച്ച നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തിദിനം അഞ്ച് ദിവസമാക്കി ചുരുക്കുന്നത് ഏറെ നാളുകളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യം നേരത്തെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കിയാല്‍ ശനിയാഴ്ചയും അവധി ദിവസമാകും. കേന്ദ്ര ഓഫീസുകളുടെ മാതൃകയിലുള്ള മാറ്റമാണ് സംസ്ഥാനത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കി ചുരുക്കിയാല്‍ പ്രവര്‍ത്തിസമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കണമെന്ന ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്.

ശമ്പള കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍

  • പ്രവൃത്തിദിനം അഞ്ച് ദിവസമാക്കണം
  • രാവിലെ 9.30 മുതല്‍ 5.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കണം
  • പൊതു അവധി ദിവസങ്ങള്‍ പതിനഞ്ചായി കുറയ്ക്കണം
  • ശമ്പളത്തോടെയുള്ള അവധി പന്ത്രണ്ടായി ചുരുക്കണം
  • ഓഫീസിലെത്താന്‍ ഒരു മണിക്കൂര്‍ താമസിച്ചാല്‍ ശമ്പളത്തിന്റെ ഒരു ശതമാനം പിടിക്കണം

Also Read: Medisep: എന്താണ് മെഡിസെപ്? ആര്‍ക്കെല്ലാമാണ് പ്രയോജനപ്പെടുന്നത്? മാറ്റങ്ങള്‍ സെപ്റ്റംബര്‍ 10നകം

പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുമോ?

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കി ചുരുക്കുന്നതിനോട് എല്ലാ സര്‍വീസ് സംഘടനകള്‍ക്കും യോജിപ്പാണ്. അതുകൊണ്ട് തന്നെ തീരുമാനം നടപ്പിലാകാനാണ് സാധ്യത. എന്നാല്‍ പ്രവൃത്തിസമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിനോട് സംഘടനകള്‍ക്ക് യോജിപ്പില്ലെന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ