Kerala Police: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുമ്പോൾ…. കുട്ടികൾക്ക് കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് ഇതാ

Kerala police alert post for school children : ലിഫ്റ്റ് ചോദിക്കുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങൾ പലതാണ്. അമിത വേഗത്തിൽ ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, കടത്തുന്നവർ എന്നിവരും വണ്ടിയിൽ ഉണ്ടാകാം. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും പ്രശ്നമുണ്ടാക്കാം.

Kerala Police: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുമ്പോൾ.... കുട്ടികൾക്ക് കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് ഇതാ

Police

Published: 

03 Dec 2025 | 06:17 PM

തിരുവനന്തപുരം: സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികൾ അപരിചിതരായ വാഹന യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് പോലീസ് ഈ നിർണായക സുരക്ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്.”എല്ലാ ലിഫ്റ്റും സേഫ് അല്ല” എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന ഈ മുന്നറിയിപ്പ്, ലിഫ്റ്റ് വാങ്ങിയുള്ള യാത്ര കുട്ടികളെ അപകടത്തിൽ കൊണ്ടെത്തിക്കാനുള്ള സാധ്യതകൾ വിശദീകരിക്കുന്നു.

 

അപകട സാധ്യതകൾ

 

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തിൽ ലിഫ്റ്റ് ചോദിക്കുന്നത് വലിയ വിപത്തിലേക്ക് നയിച്ചേക്കാം. ലിഫ്റ്റ് ചോദിക്കുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങൾ പലതാണ്. അമിത വേഗത്തിൽ ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, കടത്തുന്നവർ എന്നിവരും വണ്ടിയിൽ ഉണ്ടാകാം. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും പ്രശ്നമുണ്ടാക്കാം.

 

Also read – പുതപ്പും തലയിണയുമായി പോകേണ്ടേ…. റെയിൽവേ നൽകുന്ന പുതിയ യാത്രാ സൗകര്യങ്ങൾ ഇതെല്ലാം

 

ഇവരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും ഉണ്ടാകും. കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ എന്നവരും ഉപദ്രവിച്ചേക്കാം. ഇക്കാരണങ്ങൾകൊണ്ട്, അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള പോലീസ് കർശനമായി നിർദ്ദേശിക്കുന്നു.

 

പോസ്റ്റിന്റെ പൂർണരൂപം

 

എല്ലാ ലിഫ്റ്റും സേഫ് അല്ല

നമ്മുടെ കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,

മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.

അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ