Arrest: താരാരാധനയുടെ പേരില്‍ തര്‍ക്കം, പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 19കാരന്‍ പിടിയില്‍

19 year old arrested for circulating morphed image of girl: മുംബൈയിലെത്തിയ പൊലീസ് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Arrest: താരാരാധനയുടെ പേരില്‍ തര്‍ക്കം, പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 19കാരന്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

Published: 

10 Aug 2025 07:19 AM

കാസര്‍കോട്: പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ 19കാരനെ കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. അംജദ് ഇസ്ലാം എന്നയാളാണ് പിടിയിലായത്. ഒരു യുവാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ ചിത്രം ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരാരാധനയുടെ പേരിലായിരുന്നു തര്‍ക്കം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതി യുവാവിന്റെ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡിയുണ്ടാക്കിയാണ് പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

പ്രതിയെ തിരിച്ചറിഞ്ഞ് മുംബൈയിലെത്തിയ പൊലീസ് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ അംജദിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Also Read: Kochi Minor Girl Childbirth: ഫോർട്ട്‌കൊച്ചിയിൽ 17കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്

ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍ നേതൃത്വം നല്‍കി. എസ്‌ഐ രവീന്ദ്രന്‍ മടിക്കൈ, എഎസ്‌ഐ പി. രഞ്ജിത്ത് കുമാര്‍, എസ്‌സിപിഒമാരായ ടി.വി. സുരേഷ്, സവാദ് അഷ്‌റഫ്, സിപിഒ കെ.വി. ഹരിപ്രസാദ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും