Kerala Police Reshuffle: പോലീസിൽ വൻ അഴിച്ചുപണി; പി വിജയനും ശ്രീജിത്തിനും നിർണായക ചുമതലകൾ, 30 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala Government Shuffles 30 IPS Officers: ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി പി വിജയനെ നിയമിച്ചു. കൂടാതെ, സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. മുമ്പ് അദ്ദേഹം ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്നു. എസ് ശ്രീജിത്തിനെ ജയിൽ എഡിജിപി ആയി നിയമിച്ചു. മുമ്പ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതല ആയിരുന്നു. 

Kerala Police Reshuffle: പോലീസിൽ വൻ അഴിച്ചുപണി; പി വിജയനും ശ്രീജിത്തിനും നിർണായക ചുമതലകൾ, 30 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

പി വിജയൻ, ശ്രീജിത്ത് എസ്

Published: 

12 Jun 2026 | 06:45 AM

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണി. എഡിജിപി മുതൽ എസ്പിമാർ വരെയുള്ള മുപ്പത് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഭരണപരമായ ആവശ്യങ്ങൾക്കായി ക്രൈംബ്രാഞ്ച് ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി (ലോ ആന്റ് ഓർഡർ) എന്നീ നാല് തസ്തികകൾ താല്കാലിക എക്സ്-കേഡർ തസ്തികകളായി ഒരു വർഷത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളിലാണ് നിമയമനം നൽകിയിട്ടുള്ളത്.

ഉദ്യോഗസ്ഥരും ചുമതലകളും

ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി പി വിജയനെ നിയമിച്ചു. കൂടാതെ, സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. മുമ്പ് അദ്ദേഹം ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്നു. എസ് ശ്രീജിത്തിനെ ജയിൽ എഡിജിപി ആയി നിയമിച്ചു. മുമ്പ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതല ആയിരുന്നു.  ഐപിഎസ് ലഭിച്ച് വർഷങ്ങൾക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല നൽകി.

ALSO READ: വധശ്രമം​ ‘ഇല്ല’! വീണാ ജോർജിനെ ​കൈയേറ്റം ചെയ്ത കേസിൽ ഗുരുതര വകുപ്പുകൾ ഒഴിവാക്കി അ‌ന്തിമ കുറ്റപത്രം

ജയിൽ മേധാവി സ്ഥാനത്ത് നിന്ന് ബൽറാം കുമാർ ഉപാധ്യായയെ മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി നിയമിച്ചു. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നൽകിയിട്ടുണ്ട്.  ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാക്കി നിയമിച്ചു. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പൊസ്റ്റിലേക്ക് ഐ.ജി ആയി എസ്. ശ്യാംസുന്ദറിനെ ചുമതലപ്പെടുത്തി.

ആർ. നിശാന്തിനിയെ ഇന്റലിജന്റ്സ് വിഭാ​ഗം ഐജിയാക്കി നിയമിച്ചു. മുമ്പ് ഐ.ജി (ഹെഡ്ക്വാർട്ടേഴ്സ്) പദവിയായിരുന്നു. യതീഷ് ചന്ദ്രയെ കണ്ണൂരിൽ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡി.ഐ.ജി ആക്കി.  കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി ആക്കി. മുമ്പ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്ത് നിന്നും നാരായണൻ ടിയെ മാറ്റി കണ്ണൂർ റേഞ്ച് ഡി.ഐ.ജി ആയി ചുമതലപ്പെടുത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുൾ ആർ.ബി. കൃഷ്ണയെ നിയമിച്ചു.

കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി

  1. മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി
  2. ഷൗക്കത്തലി എ.പി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
  3. പ്രശാന്തൻ കാണി ബി.കെ: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി.
  4. സാബു മാത്യു കെ.എം: കോട്ടയം ജില്ലാ പൊലീസ് മേധാവി.
  5. ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി.
  6. വിഷ്ണു പ്രദീപ് ടി.കെ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
  7. അബ്ദുൽ റഷീദ് എ: പാലക്കാട് ജില്ലാ പൊലീസ് മേധാവി.
  8. എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി.
  9. ബി. കൃഷ്ണകുമാർ: റെയിൽവേ എസ്.പി
  10. നിതിൻരാജ് പി: കാസർകോട് ജില്ലാ പൊലീസ് മേധാവി.
  11. ബി.വി. വിജയ ഭാരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.
  12. അനുജ് പാലിവാൽ: പൊലീസ് ആസ്ഥാനത്തെ ലോ & ഓർഡർ എ.ഐ.ജി
  13. ഫറാഷ് ടി: എറണാകുളം കോസ്റ്റൽ പൊലീസ് എ.ഐ.ജി
  14. മോഹനചന്ദ്രൻ നായർ എം.പി: കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പി
  15. മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
  16. ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി.
  17. ഡോ. നസീം എ: ഇടുക്കി ജില്ലാ പൊലീസ് മേധാവി.
  18. സി.എസ്. ഷാഹുൽ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്.പി

English Summary:

Kerala government has carried out a major reshuffle in the top ranks of the state police force. As part of the changes, P. Vijayan, who was serving as ADGP (Intelligence), has been appointed as the new ADGP in charge of Law and Order.

Follow Us
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ