Kerala Rain Alert: വടക്കോട്ട് മഴ കനക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പുതിയ ന്യൂനമര്‍ദ്ദങ്ങള്‍ പിന്നാലെ

IMD declares yellow alert for five districts of Kerala on 28-09-2025: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ശക്തമായ മഴയ്ക്ക് സാധ്യത

Kerala Rain Alert: വടക്കോട്ട് മഴ കനക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പുതിയ ന്യൂനമര്‍ദ്ദങ്ങള്‍ പിന്നാലെ

പ്രതീകാത്മക ചിത്രം

Updated On: 

28 Sep 2025 14:55 PM

IMD updates rain warning for Kerala today: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ മലപ്പുറത്ത് അലര്‍ട്ടില്ലായിരുന്നു. എന്നാല്‍ പുതിയ മുന്നറിയിപ്പില്‍ മലപ്പുറം ജില്ലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലര്‍ട്ടുള്ള ഈ അഞ്ച് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. ഒക്ടോബര്‍ രണ്ട് വരെയുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഒരു ജില്ലയിലും അലര്‍ട്ടില്ല. എന്നാല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, പുതിയ ന്യൂനമര്‍ദ്ദം ഉടന്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. സെപ്തംബര്‍ 20ന് വടക്കന്‍ ആന്‍ഡമാന്‍ കടലലില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനത്തില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേരളത്തില്‍ അടുത്ത നാല് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

പുതിയ ന്യൂനമര്‍ദ്ദം എങ്ങനെ ബാധിക്കും?

പുതിയ ന്യൂനമര്‍ദ്ദം സംസ്ഥാനത്തെ മഴയുടെ തോതിനെ എങ്ങനെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം അലര്‍ട്ടുകളില്‍ മാറ്റമുണ്ടാക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും മുമ്പ്, അറബിക്കടലിലും ഒരു ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക സൂചനകള്‍.

കടലില്‍ പോകരുതേ

ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും