AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇടവേളയ്ക്ക് ശേഷം മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Rain And Weather Update 07-10-2025: നാളെ (ഒക്ടോബര്‍ 8) ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒക്ടോബര്‍ ഒമ്പതിന് നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്

Kerala Rain Alert: ഇടവേളയ്ക്ക് ശേഷം മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 07 Oct 2025 14:55 PM

Kerala Rain Alert Latest Update: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (ഒക്ടോബര്‍ 8) ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒക്ടോബര്‍ ഒമ്പതിന് നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയുള്ള തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒക്ടോബര്‍ 10ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 11ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് മഞ്ഞ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒമ്പത് മുതല്‍ 11 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

നാളെ മഴ കനക്കും

നാളെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെയും മറ്റന്നാളും, കര്‍ണാടക തീരത്ത് ഒമ്പതാം തീയതിയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മോശമായ കാലാവസ്ഥയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം വിലക്കിയത്.

Also Read: Kerala Thulavarsham Rain: ഒക്ടോബറില്‍ മഴ എങ്ങനെ? ഇത്തവണ തുലാവര്‍ഷവും കനക്കും? പുതിയ കാലാവസ്ഥ മുന്നറിയിപ്പ്‌

ഇനിയുള്ള കുറച്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം. ഒപ്പം മണിക്കൂറില്‍ 30 കി.മീ-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റും വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സന്ദേശം