Kerala Thulavarsham Rain: ഒക്ടോബറില്‍ മഴ എങ്ങനെ? ഇത്തവണ തുലാവര്‍ഷവും കനക്കും? പുതിയ കാലാവസ്ഥ മുന്നറിയിപ്പ്‌

Indian Meteorological Department's rain warning for October 2025: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ 12 ശതമാനം വരെ മഴ അധികം ലഭിച്ചേക്കും

Kerala Thulavarsham Rain: ഒക്ടോബറില്‍ മഴ എങ്ങനെ? ഇത്തവണ തുലാവര്‍ഷവും കനക്കും? പുതിയ കാലാവസ്ഥ മുന്നറിയിപ്പ്‌

കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്‌

Updated On: 

30 Sep 2025 22:45 PM

Kerala post monsoon prediction 2025: കേരളത്തില്‍ ഇത്തവണ തുലാവര്‍ഷവും സാധാരണയില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. മൺസൂണിനു ശേഷമുള്ള (പോസ്റ്റ് മണ്‍സൂണ്‍) കാലയളവായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ 12 ശതമാനം വരെ മഴ അധികം ( (112%)) ലഭിച്ചേക്കും. എന്നാല്‍ ഒക്ടോബറില്‍ സമ്മിശ്രമായിരിക്കും. അതായത് കൂടുതലോ, കുറവോ, സാധാരണയോ എന്ന് പറയാനാകാത്ത സാഹചര്യം.

ഒക്ടോബറിൽ ഇന്ത്യയിൽ സാധാരണയേക്കാൾ 15 ശതമാനം കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കൻ-വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഒക്ടോബറിലെ പരമാവധി താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധാരണയോ, അല്ലെങ്കില്‍ അതില്‍ താഴെയോ ആയിരിക്കും പരമാവധി താപനില. ‘പോസ്റ്റ് മണ്‍സൂണ്‍’ കാലയളവിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ചില പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മഴ പ്രവചനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെ internal.imd.gov.in/press_release/20250930_pr_4339.pdf എന്ന ലിങ്ക് പരിശോധിക്കാം.

ഇനി തുലാവര്‍ഷം

കാലവര്‍ഷക്കാറ്റ് സംസ്ഥാനത്ത് ദുര്‍ബലമായി. ഇനി തുലാവര്‍ഷം (വടക്കു കിഴക്കന്‍ മണ്‍സൂണ്‍) ആരംഭിക്കുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഡിസംബര്‍ വരെ നീളും. ഡിസംബറോടെ ശക്തി കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒക്ടോബര്‍-ഡിസംബറില്‍ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഉച്ചയ്ക്ക് ശേഷമാണ് പെയ്യുന്നത് എന്നതാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ഒപ്പം കനത്ത മിന്നലും, ഇടിയും വരുമെന്നതിനാല്‍ ജാഗ്രത വേണം. തുലാവര്‍ഷം പിന്‍വാങ്ങുന്നതോടെ ശൈത്യകാലം തുടങ്ങും.

ഒക്ടോബറിലെ കാലാവസ്ഥ പ്രവചനം

ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ മഴ സാധ്യത

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും