Kerala Rain Alert: നിങ്ങളുടെ നാട്ടില്‍ മഴയുണ്ടോ? 6 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്‌

September 9 Kerala Weather Update: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. സെപ്റ്റംബര്‍ പത്തിന് ബുധനാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

Kerala Rain Alert: നിങ്ങളുടെ നാട്ടില്‍ മഴയുണ്ടോ? 6 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

Published: 

09 Sep 2025 | 06:34 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. സെപ്റ്റംബര്‍ പത്തിന് ബുധനാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലുണ്ടാകുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.

മഴ മുന്നറിയിപ്പ്- യെല്ലോ അലര്‍ട്ട്

സെപ്റ്റംബര്‍ 9 ചൊവ്വ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

സെപ്റ്റംബര്‍ 10 ബുധന്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

ഇടിമിന്നലില്‍ ജാഗ്രത പാലിക്കാം

ഇടിമിന്നലുണ്ടാകുമ്പോള്‍ വീട്ടുപകരണങ്ങള്‍ വൈദ്യുതി ബന്ധത്തില്‍ നിന്നും വിച്ഛേദിക്കുക.

ഇടിമിന്നലുള്ളപ്പോള്‍ വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.

Also Read: Kerala rain alert : നാളെ മുതൽ വീണ്ടും കാലാവർഷം സജീവമെന്നു മുന്നറിയിപ്പ്

മഴയ്ക്കുള്ള സാധ്യത കണ്ട് കഴിഞ്ഞാല്‍ കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാന്‍ അനുവദിക്കരുത്.

ഇടിമിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത് തന്നെ ഇരിക്കുക. കൈകാലുകള്‍ ഒരു കാരണവശാലും പുറത്തിടരുത്.

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കുന്നത് ഒഴിവാക്കാം. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കാതിരിക്കാം, കാരണം പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുത സഞ്ചാരത്തിന് സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു