Kerala Rain alert: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമോ? കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

IMD Announces Light to Moderate Rain Across Kerala Today: മഴ അലേർട്ടുകൾ മൂന്ന് വിഭാഗങ്ങളായിട്ടാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലേർട്ടും, 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിച്ചാൽ ഓറഞ്ച് അലേർട്ടും, 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിച്ചാൽ യെല്ലോ അലേർട്ടും പ്രഖ്യാപിക്കും.

Kerala Rain alert: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമോ? കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

Rain Alert (1)

Published: 

19 Sep 2025 06:34 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മഴ അലേർട്ടുകൾ മൂന്ന് വിഭാഗങ്ങളായിട്ടാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലേർട്ടും, 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിച്ചാൽ ഓറഞ്ച് അലേർട്ടും, 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിച്ചാൽ യെല്ലോ അലേർട്ടും പ്രഖ്യാപിക്കും.

 

ALSO READ: കോഴിപ്പോര്! ബിരിയാണിയിലെ ചിക്കൻ പീസിന്റെ പേരിൽ പോലീസുകാർ തമ്മിലടി

 

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. കൂടാതെ, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ശ്രദ്ധിക്കണം. ശക്തമായ മഴയിൽ നദികളിൽ ഇറങ്ങരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ എന്നിവ സുരക്ഷിതമാക്കാനും ശ്രദ്ധിക്കണം. ഇന്നലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴ സാധ്യത കണക്കിലെടുത്തായിരുന്നു ഈ പ്രഖ്യാപനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും