5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും

Kerala Rain Alert Today: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും
Follow Us
neethu-vijayan
Neethu Vijayan | Published: 03 Jun 2024 14:27 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർവരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.

ALSO READ: കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ; കാറ്റിന്റെ ശക്തി കുറഞ്ഞു

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ കാലവർഷമെത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായതോടെ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന രണ്ട് ജില്ലകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖാപിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം ജില്ലകളിലെ ചില സ്‌കൂളുകളിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതിൻ്റെ പശ്ചാതലത്തിൽ ഈ സ്കൂളുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

 

 

Latest News